മക്കയിൽ ഉംറ നിര്വ്വഹിക്കാനായെത്തി മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം
മക്കയിൽ നിസ്കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ടുകൾ. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്.
ഉംറ നിര്വ്വഹിക്കാനായെത്തിയ ഗൃഹനാഥയാണ് നിസ്കാരത്തിനിടെ മരിച്ചത്. മഗ്രിബ് നിസ്ക്കാരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഖദീജ ഉടന്‍ കുഴഞ്ഞു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് കുടുംബസമേതം ഖദീജ ഉംറ നിര്‍വ്വഹിക്കാനായി മക്കയിലെത്തിയത്.
https://www.facebook.com/Malayalivartha