ഖത്തറിൽ നാളെമുതൽ ഗതാഗത നിയന്ത്രണം
ഖത്തറിലെ അല്‍ ഗരാഫ സ്ട്രീറ്റില്‍ നാളെ മുതല്‍ സെപ്റ്റംബര്‍ 30 വരെ ഗതാഗത നിയന്ത്രണം നടത്തുമെന്ന് റിപ്പോർട്ടുകൾ. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായി ഗരാഫയില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയെന്നു അഷ്ഗാല്‍ അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി താനി ബിന്‍ ജാസിം സ്ട്രീറ്റ് സിഗ്നല്‍ മുതല്‍ അല്‍ ഹസം സ്ട്രീറ്റ് സിഗ്നല്‍ വരെ നിലവിലുള്ള മൂന്നുവരി പാതകള്‍ രണ്ടാക്കി ചുരുക്കുകയും, പരമാവധി വേഗം 50 കിലോമീറ്ററാക്കി കുറയ്ക്കുകയുമാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha