നീണ്ട 20 വർഷത്തെ പ്രവാസജീവിതത്തിനൊടുവിൽ ഒമാനിൽ ദാരുണാന്ത്യം
ഒമാനിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. ആലപ്പുഴ ഹരിപ്പാട് ശബരിക്കല്‍ കിഴക്കേതില്‍ ശശി മാധവന് (59) ആണ് മരിച്ചത്. അല്‍ഖൂദ് ബദര്‍ അല്‍ സമാ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ചികിത്സയിലായിരുന്നു.
ഒമാനിൽ നീണ്ട 20 വർഷം പ്രവാസജീവിതം നയിച്ച് വരുകയായിരുന്നു. എക്സലന്റ് സ്റ്റീല്‍ കമ്പനിയിൽ ഫോര്മാനായിയാണ് ഇയാൾ ജോലി ചെയ്ത് വന്നിരുന്നത്.
ഭാര്യയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha