വെടിവെയ്പ്പില്‍ നാല് സൗദി ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം; വീര മരണം ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ
സൗദിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് സൗദി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം നാലുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.
സൗദി വാര്‍ത്ത ഏജന്‍സിയാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വിട്ടത്. എന്നാൽ സംഭവത്തിന് പിന്നില്‍ ആരെണെന്ന് ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല . അതേസമയം ആക്രമണത്തിൽ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ സൗദി സ്വദേശികളാണന്നാണ് സൂചന. പ്രതികള്‍ രക്ഷപെടുന്നതിനിടിയിലുണ്ടായ വെടിവയ്പിലാണ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെത്.
https://www.facebook.com/Malayalivartha