മക്കയിലെ അവാലിയിൽ വൻതീപിടുത്തം; അപ്രതീക്ഷിത അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്
മക്കയിലെ അവാലിയിൽ വൻതീപിടുത്തം. അപ്രതീക്ഷിത അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചക്കാണ് തീപിടുത്തമുണ്ടായത്.
ഇരുനില താമസ കെട്ടിടത്തിലെ താഴത്തെ മുറിയിലാണ് തീപടര്‍ന്നതെന്ന് മക്ക സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാഇഫ് അല്‍ശരീഫ് പറഞ്ഞു. കടുത്ത പുകപടലം കാരണം താമസക്കാരെ മാറ്റി. മൂന്ന് പേര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം അന്വേഷിച്ചു വരികയാണെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha