മക്കയില്‍ പിതാവ് മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നു

മക്കയില്‍ പിതാവ് തന്റെ മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നതായി റിപ്പോർട്ടുകൾ. ഹയ്യ മലാവിയിലെ ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
മൂന്ന്, അഞ്ച്, ആറ് വയസ്സുള്ള പെണ്‍കുട്ടികളെയാണ് പിതാവ് മൃഗീയമായി കഴുത്തറുത്ത് കൊന്നത്. സംഭവം കണ്ട മാതാവ് അലറിവിളിച്ച് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. ആളുകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഥലത്തെത്തിയ പൊലീസ് പിതാവിനെ പിടികൂടി. കൊലപാതകത്തിന്റെ കാരണമറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha
























