യുഎഇയില്‍ പൊടിക്കാറ്റ് ശക്തം; കടല്‍ രോക്ഷമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

യുഎഇയില്‍ മേഘങ്ങള്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളതെന്നു റിപ്പോർട്ടുകൾ. കിഴക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മേഘങ്ങള്‍ മൂടിയ കാലാവസ്ഥയാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവില്‍ ശാന്തമായ രീതിയില്‍ കാറ്റ് വീശുന്നുണ്ടെങ്കിലും ചില ഒറ്റപ്പെട്ടയിടങ്ങളില്‍ പൊടിക്കാറ്റ് ശക്തമാണ്.
കാഴച മറയ്ക്കുന്ന രീതിയിലുള്ള പൊടിക്കാറ്റാണ് വീശുന്നത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ മക്തൗം വിമാനത്താവളത്തിലും പൊടിക്കാറ്റ് വീശുന്നുണ്ട്. അറേബിയന്‍ ഗള്‍ഫ്, ഒമാന്‍ എന്നിവിടങ്ങളില്‍ കടല്‍ രോക്ഷമാകാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























