റാസല്‍ഖൈമയില്‍ പതിനെട്ടുകാരന് ദാരുണാന്ത്യം

റാസല്‍ഖൈമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ പതിനെട്ടുകാരനായ സ്വദേശി മരിച്ചതായി റിപ്പോർട്ടുകൾ. അല്‍ ജസീറ അല്‍ അല്‍ ഹമറയില്‍ വച്ച് കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം ഉണ്ടായത്.
വാഹനം മരത്തിലിടിച്ചു രണ്ടു ഭാഗങ്ങളായതായി റാക് പോലീസിലെ ട്രാക് ആന്‍ഡ് പട്രോള്‍ വകുപ്പിന്റെ ഡയറക്ടര്‍ കേണല്‍ അഹമ്മദ് സഈദ് അല്‍ സാം അല്‍ നഖി പറഞ്ഞു.
വാരാന്ത്യങ്ങളില്‍ അശ്രദ്ധമായ ഡ്രൈവിങും അതിവേഗവും ഒഴിവാക്കുന്നതോടൊപ്പം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.
https://www.facebook.com/Malayalivartha
























