സ്‌നാപ്ചാറ്റിലൂടേയും വാട്‌സാപ്പിലൂടെയും കൈമാറിയത് നിരവധി നഗ്ന ചിത്രങ്ങൾ ; ദുബായില്‍ സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യ ചിത്രങ്ങള്‍ കൈമാറിയ കമിതാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യ ചിത്രങ്ങള്‍ കൈമാറിയ അറബ് കമിതാക്കള്‍ക്ക് വിലക്ക്. 2017 മുതല്‍ ഇവര്‍ സ്വകാര്യ ചിത്രങ്ങള്‍ പരസ്പരം സമൂഹമാധ്യമങ്ങളായ സ്‌നാപ്ചാറ്റിലൂടേയും വാട്‌സാപ്പിലൂടെയും കൈമാറിയതായി പോലീസ് കണ്ടെത്തി . തുടര്‍ന്ന് കമിതാക്കള്‍ക്കെതിരെ പോലീസ് നിയമനടപടിയായി ഒരു വര്‍ഷത്തേയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തി.
പോലീസ് നടത്തിയ അന്വേഷണത്തിൽ താന്‍ കാമുകന് നഗ്നചിത്രങ്ങള്‍ അയച്ചതായി യുവതി സമ്മതിച്ചു. അയച്ച ചിത്രങ്ങള്‍ എല്ലാം തന്റേതാണെന്നും യുവാവുമായി താന്‍ പ്രണയത്തിലാണെന്നും യുവതി പോലീസിനോട് പറഞ്ഞു. അതേസമയം തന്റെ സ്വകാര്യ ചിത്രങ്ങള്‍ താന്‍ യുവതിയ്ക്ക് അയച്ചിട്ടില്ലെന്നായിരുന്നു യുവാവിന്റെ ആദ്യ പ്രതികരണം. തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ യുവതിയുമായി പ്രണയബന്ധത്തിലായ ശേഷമായിരുന്നു സ്വകാര്യ ചിത്രങ്ങള്‍ യുവതി അയച്ചതെന്നും യുവാവ് സമ്മതിച്ചു. സംഭവത്തില്‍ ദുബായ് കോടതി ഇരുവര്‍ക്കും 25,000 ദിര്‍ഹം പിഴയും ഒരു വര്‍ഷത്തേയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി.
https://www.facebook.com/Malayalivartha


























