Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പിടികിട്ടാപുള്ളികളായ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകളെയും അറസ്റ്റ് ചെയ്യാന്‍ ലാഹോറില്‍ പതിനായിരത്തിലേറെ പോലീസുകാരെ വിന്യസിപ്പിച്ചു; നഗരത്തിലേക്കുള്ള പാതകളും, വിമാനത്താവളങ്ങളിലേക്കുള്ള റോഡുകളുമടച്ച് ട്രാഫിക് പോലീസ്; വൈകിട്ട് മൂന്ന് മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെ മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിപ്പിക്കും

13 JULY 2018 01:08 PM IST
മലയാളി വാര്‍ത്ത

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെയും മകള്‍ മറിയം ഷെരീഫിനെയും അബുദാബി വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റുചെയ്യുമെന്ന് സൂചന. അഴിമതിക്കേസില്‍ പത്തു വര്‍ഷം തടവിന് ശിക്ഷിച്ച ഷെരീഫിനെയും മകളെയും ലണ്ടനില്‍ നിന്ന് പാകിസ്താനില്‍ ഇറങ്ങുമ്പോൾ തന്നെ കയ്യോടെ പിടികൂടാന്‍ നാഷണല്‍ അക്കൗണ്ടന്‍സി ബ്യൂറോ, (നാബ്) തയ്യാറായി നില്‍ക്കുകയാണ്. ലാഹോറിലെ അലമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇസ്‌ളാമബാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നാബിന്റെ രണ്ടു ടീമാണ് സജ്ജമായി നില്‍ക്കുന്നത്.

എവിടെ ഇറങ്ങിയാലും പിടികൂടണമെന്ന രീതിയിലാണ് നാബിന്റെ രണ്ടു ടീമുകള്‍ സജ്ജമായിരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള വിമാന യാത്രമദ്ധ്യേ തന്നെ ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും അറസ്റ്റ് ചെയ്‌തേക്കുമെന്നും ഹെലികോപ്റ്ററിലേക്ക് മാറ്റി ജയിലിലേക്ക് കൊണ്ടുപോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിനെ തുടര്‍ന്നുള്ള അത്യാഹിതങ്ങള്‍ പരിഗണിച്ച്‌ 10,000 അധിക പോലീകാരെയാണ് ലാഹോറില്‍ മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് ഇടങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ 144 ന്റെ ലംഘനം ആരോപിച്ച്‌ നവാസ് ഷെരീഫിന്റെ 300 ലധികം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് നേരത്തേ പാക് പോലീസ് പൊക്കിയത്. ഇവരെ 30 ദിവസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.

പിഎംഎല്‍-എന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് ലാഹോറില്‍ എമ്ബാടും വരുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ വിമാനത്താവളങ്ങളിലേക്കുള്ള റോഡുകള്‍ നഗരത്തിലേക്കുള്ള പാതകള്‍ എന്നിവ ട്രാഫിക് പോലീസ് അടച്ചു. അതിനിടയില്‍ ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫാണ് വിമാനത്താവളത്തിലേക്കുള്ള റാലി നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റാലിയില്‍ പാര്‍ട്ടി അണികളെ പ്രചോദിപ്പിക്കാന്‍ ഷെരീഫിന്റെ മാതാവും റാലിയില്‍ പങ്കെടുത്തേക്കും.

ശക്തമായ കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് ജനസമുദ്രത്തെ തന്നെ നേരിടേണ്ടി വരുമെന്നാണ് അനുജന്‍ ഷെരീഫ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. റാലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമമെങ്കിലും ഷെഹ്ബാസ് ഷെരീഫ് അനുമതി നേടിയിട്ടില്ല. നവാസ് ഷെരീഫിന്റെ മടങ്ങിവരവില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ പാകിസ്താന്‍ വാര്‍ത്താ വിതരണ അധികൃതരായ പെംറാ വാര്‍ത്ത കൊടുക്കുന്നതിനെതിരേ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഗ്‌ളാമറസ് ക്രൈമുകള്‍, നീതിന്യായ വിഭാഗം, പാക് സൈന്യം എന്നിവര്‍ക്കെതിരേ വാര്‍ത്ത കൊടുക്കാന്‍ പെംറാ നിയമം അനുസരിച്ച്‌ അനുവാദമില്ല. അതേസമയം മുന്നറിയിപ്പ് കത്തില്‍ പെംറ മുന്‍ പ്രധാനമന്ത്രിയുടെ പേര് നല്‍കിയിട്ടില്ല. എന്നാല്‍ പെംറ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ മുന്നറിയിപ്പ് നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് വെച്ച്‌ തന്നെയാണെന്ന് വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (17 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (37 minutes ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (1 hour ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (1 hour ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (1 hour ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (1 hour ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends