ട്രംപിനെ കളിയാക്കി പതിനഞ്ചുലക്ഷം രൂപ ചെലവില്‍ ബലൂണ്‍ നിര്‍മ്മിച്ച് പ്രതിഷേധക്കാര്‍; ലോകത്തെ പുച്ഛിക്കുന്ന ട്രംപിന് ഏറ്റവും ഉചിതമായ മറുപടിയാണ് ഈ ബലൂണെന്നും ബലൂണിന്റെ നിര്‍മാതാവ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രൂപസാദൃശ്യമുള്ള ആറടി ഉയരമുള്ള കൂറ്റന്‍ ബലൂണാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 16000 പൗണ്ട് ചെലവിലാണ് (ഏകദേശം 15 ലക്ഷം രൂപ) കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ മാതൃകയില്‍ ഈ ബലൂണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തെ പുച്ഛിക്കുന്ന ട്രംപിന് ഏറ്റവും ഉചിതമായ മറുപടിയാണ് ഈ ബലൂണെന്ന് അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ലിയോ മുറെ പറഞ്ഞു.
വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപമാണ് യു.എസ് പതാകക്കൊപ്പം പ്രതിഷേധക്കാര്‍ ബലൂണ്‍ ഉയര്‍ത്തിയത്. ഇതുവരെ ഒരു യു.എസ് പ്രസിഡന്റും നേരിടാത്ത പ്രതിഷേധങ്ങളാണ് ബ്രിട്ടനില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ അരങ്ങേറുന്നത്. ലണ്ടനില്‍ ട്രംപ് വിമാനമിറങ്ങിയതു തന്നെ പ്രതിഷേധക്കാരുടെ നടുവിലേക്കായിരുന്നു.
https://www.facebook.com/Malayalivartha

























