പക്ഷികളെ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്താന്‍ താലിബാന്
പക്ഷികളെ ഉപയോഗിച്ച് താലിബാന് ചാവേര്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയില്‍ നിന്ന് ബോംബ് ഘടിപ്പിച്ച ഒരു പക്ഷിയെ കണ്ടെത്തിയതാണ് ഭീകരരുടെ പുതിയ നീക്കം വെളിച്ചത്തുവരാന്‍ കാരണമായത്. ഒരു വലിയ പക്ഷിയുടെ ശരീരത്ത് ആന്റീന കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ അഫ്ഗാന് പോലീസുകാരന് അതിനെ വെടിവയ്ക്കുകയായിരുന്നു.
വെടിയേറ്റ ഉടനെ പക്ഷി പൊട്ടിത്തെറിച്ചു. പക്ഷിയുടെ വയറിനു താഴെയാണ് സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ചിരുന്നത്. വയറുകള്‍ വെളിയില്‍ കാണാത്തവിധം ചിറകിനിടയിലായിരുന്നു. ഒരു ചെറുബോംബിനെ കൂടാതെ കാമറ, ജി.പി.എസ്. ട്രാക്കര്‍, മൊബൈല്‍ ഫോണ്‍ എന്നിവ പക്ഷിയുടെ ശരീരത്തില്‍ കണ്ടെത്തി.
ശനിയാഴ്ച രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പക്ഷിയെ കണ്ടത്. റോഡിലൂടെ നടക്കുകയായിരുന്ന പക്ഷിയുടെ ശരീരത്തില്‍ സാമാന്യം വലിയ ആന്റിനയായിരുന്നു ഘടിപ്പിച്ചിരുന്നത്. പോലീസ് വെടിവച്ചുവെങ്കിലും സ്ഫോടനം വിദൂര നിയന്ത്രിതമായി നടത്തിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha