മുതിര്‍ന്ന പാക് നേതാവ് അബ്ദുൽ അലീം ഖാന് അറസ്റ്റില്‍
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പഞ്ചാബ് കാബിനറ്റ് മന്ത്രിയുമായ അബ്ദുല്‍ അലീം ഖാന് അറസ്റ്റില്‍. ലാഹോർ നാഷണൽ അൽകൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) യാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തീരദേശ കമ്പനിയായ ഹെക്സാം ഇന്‍വെസ്റ്റ്മെന്റ് ഓവര്‍സീസ് ലിമിറ്റഡിലും പാർക് വ്യൂ , റിവർ ഏജ് എന്നീ ഹൗസിംഗ് സൊസൈറ്റികളുമായി ബന്ധപ്പെട്ട് അലീം ഖാനുള്ള അനധികൃത സ്വത്തു സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എന്‍ എ ബി വക്താവ് നവാസിഷ് അലി ആസിം വെളിപ്പെടുത്തി.
ഇതില്‍ 15 കോടി 90 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഖാന്റെ സ്വന്തം പേരിലാണ്. അലിഖാനിനെ ഇന്ന് എന്‍ എ ബി കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha