ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ യാത്രചെയ്യാനാകില്ലെന്ന് പറഞ്ഞ് തർക്കം മുറുകുന്നതിനിടെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം പറന്നുയര്‍ന്നു- ഒടുവിൽ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ തല്ലി കലിപ്പ് തീർത്ത് ബ്രിട്ടീഷ് യുവതി
യാത്ര തടസപ്പെട്ടതിന് ബ്രിട്ടീഷ് യുവതി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനെ മര്‍ദിച്ചു. ഇന്‍ഡോനേഷ്യയിലെ ബാലിയിലാണ് സംഭവം. ഓജി തഗാദാസ് (43) എന്ന ബ്രിട്ടീഷ് വനിതയെ ബാലീ കോടതി 6 മാസം തടവ് ശിക്ഷക്ക് വിധിച്ചു. ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറയുകയും 40000 ഡോളര്‍ പിഴ അടച്ച് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ തഗാദാസ് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം പറന്നുയര്‍ന്നു. ഇതാണ് തഗാദാസിനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha