Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഫൂളാക്കാൻ ഇറങ്ങിയാൽ പണി ഉറപ്പ്; കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ യൂസര്‍മാര്‍ ഫൂളാക്കുന്ന ഗൂഗിള്‍ ഈ വര്‍ഷം ആ പതിവ് തെറ്റിക്കാനൊരുങ്ങുന്നു

31 MARCH 2020 03:10 PM IST
മലയാളി വാര്‍ത്ത

ഒരു അദൃശ്യ ശത്രുവിന്റെ മുമ്പില്‍ ഇപ്പോള്‍ ലോകം വിറങ്ങലി്ച്ച് നില്‍ക്കുകയാണ്. ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ മഹാമാരിയായി കോവിഡ്-19 മാറിക്കഴിഞ്ഞിരിക്കുന്നു. ഒരോരുത്തരുടേയും ജീവനും മരണത്തിനും ഇടയില്‍ കൊറോണ മുഖാമുഖം നില്‍ക്കുമ്പോളും കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും കുറവൊന്നുമില്ല. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി രോഗ പ്രതിരോധത്തെ കുറിച്ചും മുന്‍കരുതലുകളെ കുറിച്ചുമുള്ള അറിയിപ്പുകള്‍ വരുന്നുണ്ടെങ്കില്‍ മറുവശത്ത് ആരോഗ്യ വിദഗ്ദ്ധര്‍ ചമഞ്ഞ് ചിലര്‍ നടത്തുന്ന അടിസ്ഥാന രഹിതമായ പ്രചരണങ്ങളും ആളുകളില്‍ ഭീതി പടര്‍ത്തുന്നുണ്ട്്. സമൂഹമാധ്യമങ്ങളിലൂടെ ഒരു കടിഞ്ഞാണുമില്ലാതെ പ്രചരിക്കുന്ന ഇത്തരം കാര്യങ്ങളില്‍ വാസ്തവമേത്, വ്യാജനേത് എന്നു തിരിച്ചറിയുക പ്രയാസം. ആരോഗ്യരംഗത്തെ വിദഗ്ദ്ധരും മുറിവൈദ്യന്മാരുമെല്ലാം പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവരില്‍ ആരു പറയുന്നതാണ് ശരി എന്നറിയാതെ വിഷമിക്കുകയാണ് ജനം. അതിനിടെയാണ് ആളുകളെ പറ്റിക്കുന്നതിനായി ഒരും ദിനം എന്ന കീഴ്വഴക്കം ഉണ്ടാക്കിയ ഏപ്രില്‍ ഫൂള്‍ ദിനം കടന്നു വരുന്നത്. ലോകം തന്നെ ഒരു സന്നിഗ്ധ ഘട്ടത്തെ നേരിടുന്ന വേളയില്‍ നമ്മുടെ വിരല്‍ തുമ്പില്‍ വിവരങ്ങളെത്തിക്കുന്ന ഗൂഗില്‍ മാതൃകപരമായൊരു തീരുമാനം എടുത്തുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ യൂസര്‍മാര്‍ ഫൂളാക്കുന്ന ഗൂഗിള്‍ ഈ വര്‍ഷം ആ പതിവ് തെറ്റിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പേര്‍ട്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ആക്രമണകാരിയായ കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ അവരോടുള്ള ആദര സൂചകമായാണ് ഗൂഗിള്‍ ഈ വര്‍ഷത്തെ ഏപ്രില്‍ ഫൂള്‍ തമാശകള്‍ വേണ്ടെന്ന് വെയ്ക്കുന്നത്. സാധാരണയായി ഏപ്രില്‍ 1ന് എന്തെങ്കിലും തമാശയൊപ്പിച്ച് ആളുകളെ ചിരിപ്പിച്ചിരുന്ന ആഗോള ഇന്റര്‍നെറ്റ് ഭീമനായ കമ്പനിയുടെ ഈ തീരുമാനം കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ തലവനായ ലോറൈന്‍ ടൗഹില്‍ ആണ് അറിയിച്ചത്.

ഗൂഗിളിന്റെ കേന്ദ്രീകൃത തീരുമാനമാണിത് എന്നും കമ്പനിയുടെ തീരെ ചെറിയ പ്രോജക്ടുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇക്കാര്യം അറിയുമോ എന്ന കാര്യം തീര്‍ച്ചയില്ല എന്നും ടൗഹില്‍ ഒരു ഇന്റേണല്‍ മെയിലിലൂടെ അറിയിച്ചു. നിങ്ങളുടെ ടീമുകള്‍ എന്തെങ്കിലും ഏപ്രില്‍ ഫൂള്‍ തമാശകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിയില്‍ അവ വേണ്ടെന്ന് വെയ്ക്കണമെന്നും ടൗഹില്‍ എഴുതി. ഇപ്പോള്‍ ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം ആളുകളെ സഹായിക്കുകയാണ്, അതുകൊണ്ടുതന്നെ അടുത്ത ഏപ്രില്‍ വരെ ഈ ജോക്കുകളെല്ലാം സൂക്ഷിച്ച് വെയ്ക്കാമെന്നും അപ്പോള്‍ ഇവയ്ക്ക് കൂടുതല്‍ തിളക്കം ലഭിക്കും എന്നും ടൗഹില്‍ പറയുന്നു.

സാധാരണയായി ഏപ്രില്‍ ഒന്നിന് യൂസര്‍മാരെ കബളിപ്പിക്കല്‍ ഗൂഗിളിന്റെ സ്ഥിരം വിനോദമാണ്. 2004 ഏപ്രില്‍ ഒന്നിന് ഗൂഗിള്‍ ആദ്യമായി ഇ-മെയില്‍ സര്‍വീസ് പ്രഖ്യാപിച്ചപ്പോള്‍ പോലും അത് ഗൂഗിളിന്റെ ഏപ്രില്‍ ഫൂള്‍ തമാശയാണെന്നാണ് ആളുകള്‍ കരുതിയത്. അന്നുതന്നെയാണ് ആളുകളെ പറ്റിക്കാന്‍ ചന്ദ്രനില്‍ ജോലിക്ക് ആളെ വേണമെന്നുകാണിച്ച് ഗൂഗിള്‍ പരസ്യം ചെയ്തതെന്നത് വേറെ കാര്യം. 2016-ല്‍ നിലവിലുള്ള സാധാരണ സെന്‍ഡ് ബട്ടണ് പുറമേ പുതുതായി ജി-മെയില്‍ കംപോസ് വിന്‍ഡോ ഇന്റര്‍ഫേസില്‍ താഴെയായി ഒരു അധിക സെന്‍ഡ് ബട്ടണ്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ഏപ്രില്‍ ഫൂള്‍ പദ്ധതി ഗൂഗിള്‍ ആസൂത്രണം ചെയ്തത്.

 

കഴിഞ്ഞ ദിവസം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിളിന്റെ വീഡിയോകോളിങ് സേവനമായ ഗൂഗിള്‍ ഡ്യുവോ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ ചേര്‍ത്തിരുന്നു. 12 പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഗ്രൂപ്പ് വീഡിയോ കോളിങ് സേവനമാണ് കമ്പനി പുതിയതായി ലോഞ്ച് ചെയ്തത്. മിക്ക ഐടി/ഐടി ഇതര കമ്പനികളും ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മീറ്റിംഗുകള്‍ക്കും മറ്റും ഡിജിറ്റലായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഗൂഗിള്‍ ഡ്യുവോയുടെ നീക്കം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (11 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends