Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ചൈനയിലാണ് മഹാവ്യാധി തുടങ്ങിയതെങ്കിലും ഇന്ന് ലോകം പകച്ചുനില്‍ക്കുമ്പോള്‍ ചൈന അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്ന് പുറപ്പെട്ട വൈറസ് മറ്റു രാജ്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍ ചൈനയ്ക്ക് എങ്ങനെയാണ് സഹായവുമായി എത്താന്‍ കഴിയുന്നതെന്നത് ലോകത്തെ സംശയത്തിലാക്കുന്നു

05 APRIL 2020 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്ത് കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോര്‍ഡ് മരണ നിരക്കാണ്

അമേരിക്ക ഇന്ന് മറ്റ് രാജ്യങ്ങളുടെ സഹായം തേടേണ്ട ഗതികേടിലുമായി. അമേരിക്കയുടെ ശത്രുവായ ചൈനയിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെങ്കിലും അവര്‍ പതുക്കെ സാധാരണനിലയിലേക്ക് നീങ്ങുകയാണ്. ചൈനയുടെ വരെ സഹായം അമേരിക്ക ഇതിനകം തേടിക്കഴിഞ്ഞു

2019 ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് രാജ്യത്തിന്‍റെ ഏതാണ്ടെല്ലാ ഭാഗത്തേക്കും വൈറസ് വ്യാപിച്ചു. മൂന്ന് മാസത്തോളം ചൈന വൈറസിന്‍റെ പിടിയിലായി. വുഹാന്‍ നഗരം ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യ മൂന്ന് മാസത്തോളം സമ്പൂര്‍ണ അടച്ചുപൂട്ടലിലായിരുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെ ചൈന വൈറസിനെ പൂര്‍ണമായി കീഴടക്കിയെന്നാണ് അവകാശപ്പെടുന്നത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കൊപ്പം പരമ്പരാഗത ചികിത്സാരീതികളും ഉപയോഗിച്ചാണ് 76000-ത്തിലധികം ആളുകള്‍ രോഗമുക്തരായതെന്നും ചൈന അവകാശപ്പെടുന്നു.

ചൈനയിലാണ് മഹാവ്യാധി തുടങ്ങിയതെങ്കിലും ഇന്ന് ലോകം പകച്ചുനില്‍ക്കുമ്പോള്‍ ചൈന അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ചൈനയില്‍ നിന്ന് പുറപ്പെട്ട വൈറസ് മറ്റു രാജ്യങ്ങളെ തകര്‍ത്തെറിയുമ്പോള്‍ ചൈനയ്ക്ക് എങ്ങനെയാണ് സഹായവുമായി എത്താന്‍ കഴിയുന്നതെന്നത് ലോകത്തെ സംശയത്തിലാക്കുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യ ഒഴികെ മറ്റു മേഖലകളൊന്നും കാര്യമായ നാശം നേരിട്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വൈറസ് എല്ലായിടത്തും പടര്‍ന്നിരുന്നെങ്കിലും വുഹാനിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നിരുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തികരംഗം പൂര്‍ണമായ തകര്‍ച്ച നേരിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയുമായി ദീര്‍ഘകാലമായി വ്യാപാരയുദ്ധം തുടരുന്ന ചൈനയ്ക്ക് ഇന്ന് ഒരു മഹാമാരി ലോകനേതാവിന്‍റെ സ്ഥാനം ചാര്‍ത്തിക്കൊടുക്കുന്ന കാഴ്‍ചയാണ്. ആദ്യമായാണ് ഒരു ആഗോള പ്രതിസന്ധിയില്‍ ചൈന നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ചൈന ലോകത്തെ നയിക്കുകയാണ്. ചൈനയില്‍ പുതിയ കേസുകള്‍ കുറയുകയും രോഗമുക്തരുടെ എണ്ണം കൂടിയതും ലോകത്തിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഏതാനും ആഴ്‍ചകളായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന് ലോകനേതാക്കളുടെ വിളി വന്നുകൊണ്ടിരുന്നു. തുടക്കത്തില്‍ ചൈനീസ് വൈറസ് എന്ന് വിളിച്ച് വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വരെ സഹായം തേടി ചൈനീസ് പ്രസിഡന്‍റിനെ വിളിച്ചു. ന്യൂയോര്‍ക്കിലേക്ക് 1100 വെന്‍റിലേറ്ററുകളാണ് ചൈന അടിയന്തിരമായി അയക്കുന്നത്.

ഈ സാഹചര്യത്തിലാണ് ചൈന ലോകത്തെ സഹായിക്കുന്നത്. വൈറസ് പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ ചൈന വന്‍തോതില്‍ മാസ്‍ക് ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ നിര്‍മിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ന് അവ ലോകരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. അമേരിക്കയും ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ എത്ര പണം കൊടുത്തും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ അത് മുതല്‍ക്കൂട്ടാകുന്നത് ചൈനയ്ക്കാണ്. ഉപകരണങ്ങള്‍ നല്‍കാമെന്ന് തന്നെയാണ് തന്നെ വിളിച്ച ലോകനേതാക്കളോടെല്ലാം ഷി ജിന്‍പിങ് ഊന്നിപ്പറഞ്ഞത്. വിപണിയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം തന്നെയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ നീക്കം.

അമേരിക്ക തുടക്കം മുതല്‍ ചൈനയെ കുറ്റപ്പെടുത്തുകയായിരുന്നു. കൊറോണ വൈറസ് ചൈന സൃഷ്ടിച്ചതാണെന്നും അമേരിക്കയെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും യുഎസ് പ്രസിഡന്‍റ് വരെ പറഞ്ഞു. ഇതിന് മറുപടിയായി വുഹാനില്‍ വൈറസ് പരത്തിയതിന് പിന്നില്‍ അമേരിക്കയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാല വക്താവ് ഷാവോ ലിജിയാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ചൈനീസ് നേതാക്കളൊന്നും ഇതിനെ പിന്തുണച്ചതായി കണ്ടില്ല. അമേരിക്കയുമായുള്ള വാക്ക് യുദ്ധം ലോകത്തിന് മുന്നില്‍ ചൈനയുടെ പ്രതിച്ഛായ നഷ്‍ടപ്പെടുത്തുമെന്നതായിരിക്കാം അതിന് കാരണമെന്നാണ് യൂറേഷ്യ ഗ്രൂപ്പിലെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആരെയും കുറ്റപ്പെടുത്താതെ സഹായിക്കാനൊരുങ്ങുന്ന ചൈന എന്ന പ്രതിഛായയാണ് അവര്‍ ആഗ്രഹിക്കുന്നതും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (7 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (9 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (10 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (11 hours ago)

Malayali Vartha Recommends