കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന് വൈറസ് ബാധമൂലം മരിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ കുട്ടി

ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന് വൈറസ് ബാധമൂലം മരിച്ചതായി റിപ്പോർട്ടുകൾ . ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് വൈറസ് ബാധമൂലം മരിച്ചത്. ഏപ്രില്‍ മൂന്ന് മുതല്‍ ബോ വിസ്തയിലെ റൊറൈമ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഈ കുട്ടി.
അതേസമയം ആമസോണ്‍ മഴക്കാടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഗോത്രവിഭാഗക്കാരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. യാനോമാമി ഗോത്രവിഭാഗത്തില്‍ 38,000ത്തോളം അംഗങ്ങളാണുള്ളത്. തെക്കേ അമേരിക്കയിലെ ഒറ്റപ്പെട്ടുകഴിയുന്ന ഏറ്റവും വലിയ ഗോത്രവിഭാഗം കൂടിയാണിവര്‍.
യാനോമാമി ഗോത്രവിഭാഗക്കാര്‍ക്ക് വൈറസ് ബാധയുണ്ടായത് അനധികൃത ഖനനക്കാരിലൂടെയാകാം എന്ന നിഗമനത്തിലാണ് അധികൃതര്‍. ഏകദേശം ഇരുപതിനായിരത്തിലേറെ അനധികൃത ഖനനക്കാര്‍ വനത്തിനകത്തേയ്ക്കും പുറത്തേയ്ക്കും യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്നായിരിക്കും ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന് വൈറസ് ബാധ ഉണ്ടായത് എന്ന നിഗമനത്തിലാണ് വിദഗ്ധര്‍.
https://www.facebook.com/Malayalivartha