കൊവിഡ് ബ്രിട്ടണ്‍ കീഴടക്കുന്നു, മരണ സംഖ്യ പതിനായിരം കടന്നു, രോഗം സ്ഥിരീകരിച്ചത് എണ്‍പതിനായിരത്തോളം പേര്‍ക്ക്

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 900 ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. 917 ആശുപത്രിയിലെ മരണങ്ങളുടെ കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടനില്‍ മരണസംഖ്യ കുതിക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം വരെ 9,875 മരണങ്ങളായിരുന്നു ബ്രിട്ടനിലുണ്ടായത്. ഇന്നലത്തെ കണക്കുകള്‍ കൂടി പരിശോധിക്കുമ്ബോള്‍ മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടനിലെ 80,000ത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.വിദേശത്ത് ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗമായ ഡോ. അമീറുദ്ദീൻ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ദീർഘകാലത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൽനിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.പരേതനായ ഡോ. മീരാൻ റാവുത്തറുടെ മകനാണ്. കൊല്ലം സ്വദേശിയായ ഡോ. ഹസീനയാണ് ഭാര്യ. മക്കൾ: ഡോ. നെബിൽ, നദീം. ഡോ. സലിം (കാനഡ), ഷംസിയ എന്നിവർ സഹോദരങ്ങളാണ്. അമീറുദ്ദീന്റെ പിതാവിന്റെ പേരിൽ തിരുവനന്തപുരത്തുള്ള ഡോ. മീരാൻ റാവുത്തർ മെമ്മോറിയൽ ചികിത്സകൾക്കായി എത്തുന്ന നൂറുകണക്കിന് രോഗികൾക്കു സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha