Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

റഷ്യ ഞെട്ടിത്തരിച്ചു... ചന്ദ്രനില്‍ ഖനനത്തിനുള്ള കരാര്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്

13 APRIL 2020 12:48 PM IST
മലയാളി വാര്‍ത്ത

റഷ്യ ഞെട്ടിത്തരിച്ചു. അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. ആ കരാര്‍ ഒപ്പിട്ട് ട്രംപ്. കൊവിഡ് വന്നു രാജ്യം ഗതിമുട്ടി നില്‍ക്കുന്നതിനിടെയാണ് ചന്ദ്രനില്‍ ഖനനത്തിനുള്ള കരാര്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. ബഹിരാകാശത്തെ ട്രംപ് ഇങ്ങനെ കോളനിവല്‍ക്കരിക്കുന്നത് സ്വീകാര്യമല്ല എന്ന് റഷ്യന്‍ സ്‌പേസ് ഏജന്‍സി ആയ റോസ്‌കോസ്മോസ് വ്യക്തമാക്കി.

ചന്ദ്രോപരിതലത്തിലെ ജലം, ധാതുക്കള്‍ എന്നിവയില്‍ അമേരിക്കയ്ക്കുള്ള അവകാശം സംബന്ധിച്ച ഒന്നാണ് ഈ ഓര്‍ഡര്‍. അസമയത്തുള്ള ഈ കരാര്‍ ഒപ്പിടല്‍, ആഗോളതലത്തില്‍ ഏറിയ കൂറും വിമര്‍ശനങ്ങള്‍ക്കാണ് കാരണമായത് . നിലവിലെ നിയമത്തിന് വിധേയമായിക്കൊണ്ട് അമേരിക്കയ്ക്കും ബഹിരാകാശത്തെ വിശിഷ്യാ ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെയും ജലത്തിന്റെയും പര്യവേക്ഷണത്തിനും വിനിയോഗത്തിനുമുള്ള അവകാശമുണ്ടായിരിക്കും. ബഹിരാകാശമെന്നത് മനുഷ്യന്റെ പ്രവൃത്തികളെ സംബന്ധിച്ചിടത്തോളം നിയമപരമായും ഭൗതികമായും അനതിസാധാരണമായ ഒരിടമാണ്. അത് ഒരു ആഗോള പൊതുവിടമാണ് എന്ന് അമേരിക്ക കരുതുന്നില്ല എന്ന് ഓര്‍ഡര്‍ പറയുന്നു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാതെ തന്നെ അവിടെ വ്യവസായികാടിസ്ഥാനത്തിലുള്ള ഖനനം നടത്താനും, അവിടെ ലഭ്യമായ വിഭവങ്ങള്‍ വിനിയോഗിക്കാനും അമേരിക്കയ്ക്ക് അവകാശമുണ്ട് എന്നും ഓര്‍ഡര്‍ പറയുന്നുണ്ട്. എന്നാല്‍ അമേരിക്കയുടെ ഈ അവകാശവാദം അന്താരാഷ്ട്രതലത്തില്‍ നിയമപരമായ നിലനില്‍പ്പുള്ള ഒന്നാണോ എന്ന് ഇനിയും ഉറപ്പിക്കാറായിട്ടില്ല. അമേരിക്കന്‍ മണ്ണിലെ ഖനനങ്ങളെപ്പറ്റി പറയുന്ന അതേ ലാഘവത്തോടെ അമേരിക്കയ്ക്ക് ബഹിരാകാശത്തെ ഖനനങ്ങളെപ്പറ്റി പറയാന്‍ സാധിക്കുമോ എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ല. ബഹിരാകാശ ക്ലബ്ബില്‍ അംഗത്വം നേടിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങള്‍ ഇനിയും ബഹിരാകാശത്തെ ഒരു ഗ്ലോബല്‍ കോമണ്‍സ് അഥവാ ആഗോള പൊതു ഇടം ആയി അംഗീകരിക്കാന്‍ സന്മനസ്സു കാണിച്ചിട്ടില്ല. അത് അവിടെ ഉണ്ടാകാന്‍ സാധ്യതയുള്ള വിഭവങ്ങളെ തങ്ങളുടെ ശാസ്ത്രസാങ്കേതിക വളര്‍ച്ച മുതലെടുത്തുകൊണ്ട് ഏകപക്ഷീയമായി ചൂഷണം ചെയ്യാം എന്നുള്ള സ്വകാര്യമോഹത്തിന്റെ പുറത്താണ്.

സ്‌പേസിലേക്ക് പോകാന്‍ കോപ്പുകൂട്ടുന്ന അല്ലെങ്കില്‍ പോയിക്കഴിഞ്ഞ റഷ്യ, ചൈന, ജപ്പാന്‍, മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവര്‍ ഇതേ കാരണത്താലാണ് മൂണ്‍ ട്രീറ്റിയില്‍ ഇന്നുവരെ ഒപ്പുവെക്കാതെ മാറി നില്‍ക്കുന്നത്. ചന്ദ്രനിലേക്കുള്ള യാത്രകള്‍ക്കും, ചൊവ്വ പര്യവേക്ഷണത്തിനും ഒക്കെ അമേരിക്ക പദ്ധതിയിടുന്നുണ്ട് എന്നും, ഈ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ബഹിരാകാശത്ത് വ്യവസായികാടിസ്ഥാനത്തിലുള്ള റിയല്‍ എസ്റ്റേറ്റ്, മൈനിങ് സൈറ്റുകളുടെ ഡെവലപ്പ്മെന്റ് ലക്ഷ്യമിട്ടുള്ളതാണ് എന്നും പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും നാഷണല്‍ സ്‌പേസ് കൗണ്‍സിലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി വ്യക്തമാക്കി.

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ നില്‍ക്കുന്നതിനിടെ ചന്ദ്രോപരിതലത്തിലെ വിഭവങ്ങളുടെ പര്യവേക്ഷണവും വിനിയോഗവും സംബന്ധിച്ച അമേരിക്കന്‍ നയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പിടാന്‍ സമയം കണ്ടെത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.


 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends