കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ആസ്ട്രേലിയ; കൊറോണ വൈറസ് കാട്ടുതീയെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിന് മാതൃക തീരുകയാണ് കേരളം, ഈ സംഭവത്തിനുപിന്നിലെ യാഥാർഥ്യം ഇതാണ്

മരണം വിതച്ച് കൊറോണ വൈറസ് കാട്ടുതീയെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിന് മൊത്തം മാതൃക തീര്‍ക്കുകയാണ് കേരളം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആഗോള തലത്തില്‍ തന്നെ കേരളം അംഗീകരിക്കപ്പെട്ടു. പലരും കേരളത്തിന്റെ പ്രതിരോധ മാര്‍ഗങ്ങളെ പിന്തുടരുകയും ചെയ്തു.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ കൂറ്റന്‍ ബോർഡ് പ്രത്യക്ഷപ്പെട്ടോ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സജീവ ചർച്ചയിലാണ്. എന്താണിതിലെ വസ്തുത
കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനിൽപ്പിന് ആദരമൊരുക്കി സ്വിറ്റ്സര്‍ലന്‍ഡ്, ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പ്രദർശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വാര്‍ത്തയും ചിത്രവുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ആദരത്തെ രാജ്യം അഭിമാനത്തോടെ ഏറ്റെടുത്തപ്പോള്‍ പക്ഷേ, ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയും ചിത്രവും പരിഹാസത്തിന് ഇരയായിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ആസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് എന്ന അടിക്കുറിപ്പിലാണ് വാര്‍ത്തയും ചിത്രവും. അവിടുത്തെ പ്രധാന മൊബൈല്‍ഫോണ്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും അടിക്കുറിപ്പില്‍ പറയുന്നു.
എന്നാൽ ഈ സംഭവത്തിനുപിന്നിലെ യാഥാർഥ്യം ഇതാണ്. ആസ്ട്രേലിയയിലെ പ്രമുഖ കമ്പനിയായ ടെൽസ്ട്രയുടെ ഓൺലൈൻ കാമ്പയിൻ ആണിത്. കോവിഡിനെ നേരിടുന്നതിൽ നിങ്ങളെ സഹായിക്കുന്ന ആർക്കും കമ്പനിയുടെ ഓൺലൈൻ വഴിയോ എസ്.എം. എസ് വഴിയോ നന്ദി അറിയിക്കാനുള്ള അവസരമാണിത്. കമ്പനി ഉടൻ പ്രസ്തുത വ്യക്തിയുടെ പേര് ചേർത്തുള്ള ചിത്രം തരും. ഇങ്ങനെ ആരോ പിണറായിയുടെ പേര് എസ്.എം.എസ് ആയി അയച്ചപ്പോൾ കമ്പനി തയ്യാറാക്കിയ ചിത്രമാണിത്. വിശദവിവരങ്ങൾ അറിയാനായി കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ https://bit.ly/34Tl6qT യിൽ സന്ദർശിക്കാം.
പക്ഷേ ഒരു സംഭവം കാണുേമ്പാഴേക്കും യാഥാർഥ്യം തിരക്കാതെ ഷെയർ ചെയ്യുന്ന പലരും ഇത്തവണയും പണിപറ്റിച്ചു എന്നർഥം. പിണറായിയുടെ പേര്വെച്ച ബോർഡ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയതോടെ പല മലയാളികളും സന്തോഷ് പണ്ഡിറ്റിെൻറ പേരും സ്വന്തം പേരും വരെ സമാനരൂപത്തിൽ തയ്യാറാക്കി ഇതിനെ ട്രോളിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്ത് പ്രചരിച്ച അനേകം വ്യാജവാർത്തകളുടെ ലിസ്റ്റിലെ പുതിയ അംഗമായി പ്രസ്തുത വാർത്തയും മാറിയിരിക്കുകയാണ്.
കേരളം ഭരിക്കുന്ന സിപിഎം സർക്കാരിന് അനുകൂലമായി സോഷ്യൽ മീഡിയയിലും മറ്റും ട്രെൻഡ് ചെയ്യിക്കാൻ വിദേശ കമ്പനിക്ക് ഡേറ്റ നൽകി തുടങ്ങിയ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയൊരു പ്രചാരണവുമായി പാർട്ടി പത്രമായ ദേശാഭിമാനി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിൽ സ്ഥാപിച്ച ബോർഡിന്റെ ചിത്രമാണ് ഇന്നത്തെ ദേശാഭിമാനിയുടെ ഉൾപ്പേജിലുള്ളത്. അവിടുത്തെ പ്രധാന മൊബൈൽ ഫോൺ സേവന ദാതാക്കളായ ടെൽസ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നും പത്രം പറയുന്നു. എന്തായാലും അതിന്റെ സ്ക്രീൻ ഷോട്ടുമായി സൈബർ അണികൾ പ്രചാരണ കോലാഹലം തന്നെ നടത്തി.
സിസിടിവിയും സോഷ്യൽ മീഡിയയും എന്നും സൈബർ കമ്യൂണിസ്റ്റുകാരുടെ ശത്രുക്കളാണെന്ന് പറയുന്നത് വെറുതെയല്ല. പ്രചാരണങ്ങളുടെ പൂച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തായി. ഉദ്ദിഷ്ട കാര്യ ലബ്ധിക്ക് ഉപകാര സ്മരണ എന്ന തലക്കെട്ടോടെ പത്രങ്ങളിൽ പരസ്യം കൊടുക്കുന്നതു പോലെ ആർക്കും ഒരു മെസ്സേജയച്ചാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യം മാത്രമാണിതെന്ന് സാമൂഹ്യമാദ്ധ്യമങ്ങൾ തെളിയിച്ചു. ടെൽസ്ട്ര തന്നെ ഇത് വ്യക്തമാക്കി നേരത്തെ ട്വിറ്ററിൽ പരസ്യവും ചെയ്തിട്ടുണ്ട്. പിണറായിക്ക് മാത്രമല്ല നമുക്ക് ഇഷ്ടമുള്ള ആർക്കും നന്ദി പറഞ്ഞ് മെസ്സേജ് അയച്ചാൽ അതവർ ബോർഡിൽ കാണിക്കും.
https://www.facebook.com/Malayalivartha