വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാം; ടിക്കറ്റ് ബുക്ക് ചെയ്തവ മാറ്റിയെടുക്കാവുന്നതുമാണ്
അങ്ങനെ കാത്തിരിപ്പിനൊടുവിൽ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഏറെ നാളായി നാട്ടിലേക്ക് എത്താനായി കാത്തിരുന്ന പ്രവാസികൾ ബുക്ക് ചെയ്ത ടിക്കെട്ടിന്റെ പൈസ തിരികെ കിട്ടാതെ വലയുകയുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ നിർണായ പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിമാനക്കമ്പനികൾ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ മൂലം വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. മാർച്ച് 23 മുതൽ ഈ മാസം 31 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്യുകയും ലോക്ഡൗൺ മൂലം യാത്ര റദ്ദാകുകയും ചെയ്തവർക്കാണു വീണ്ടും ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്നതുമായിരിക്കും.
അതോടൊപ്പം തന്നെ ടിക്കറ്റ് തീയതി മാറ്റുന്നതിന് ഈടാക്കുന്ന നിശ്ചിത തുക ഒഴിവാക്കുന്നതായിരിക്കും. എന്നാൽ, മാറ്റിയെടുക്കുന്ന തീയതിയിലെ നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക നൽകണം എന്നതാണ് മുന്നൂറ് വയ്ക്കുന്നത്. പ്രവാസികൾക്ക് ഏറെ ആശ്വാസമായി തീരുകയാണ് ഈ വാർത്ത. ഏറെ അനിശ്ചിതങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഈ തീരുമാനം നിര്‍ണായകമാകുന്നത് തന്നെ. ഒത്തിരി നാളുകൾ പലരും ഇത്തരം സാഹചര്യത്തിൽ ആശങ്കയിൽ കഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha