Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

ഞാൻ പണ്ടേ ചെയ്തു കൊണ്ടിരുന്നത്, അതായതു എന്നിൽ നിന്നും എന്താണോ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് അത് തുടരും; ഇന്ത്യയെ തള്ളിയ ട്രംപിന് കണക്കിന് കൊടുത്ത് ബൈഡൻ, ഭീകരതയെ ചെറുക്കാൻ ഇന്ത്യയോടൊപ്പം, പാകിസ്താനെയും ചൈനയെയും വിരട്ടിയോടിക്കും

26 OCTOBER 2020 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് . ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു പക്ഷവും മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ് . ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വാശിയേറിയ വാഗ്വാദങ്ങളിലേക്ക് മുന്നേറി കൊണ്ടിരിക്കുമ്പോൾ ഇന്ത്യയെ കുറിച്ച് ഡൊണാൾഡ് ട്രംപ് പറഞ്ഞ അപകീർത്തികരമായ ഒരു പരാമർശത്തെ അതിനിശിതമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്തി ജോ ബൈഡൻ.

അതെ സമയം ചൈനയെ പ്രത്യക്ഷത്തിലും പാകിസ്ഥാനെ പരോക്ഷമായും ആക്രമിക്കുവാനും ജോ ബൈഡൻ മറന്നില്ല. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ, ഞാൻ പണ്ടേ ചെയ്തു കൊണ്ടിരുന്നത്, അതായതു എന്നിൽ നിന്നും എന്താണോ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് അത് തുടരും: അമേരിക്കയും ഇന്ത്യയും എല്ലാവിധത്തിലും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കുകയും ചൈനയോ മറ്റേതെങ്കിലും രാജ്യങ്ങളോ അയൽക്കാരെ ഭീഷണിപ്പെടുത്താത്ത, സമാധാനത്തിന്റെയും സുസ്ഥിരതയുടെയും ഒരു അന്തരീക്ഷത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും. ” പാക്കിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള പരാമർശമായിരുന്നു ഭീകരതയെ ചെറുക്കാൻ ഒന്നിച്ച് പ്രവൃത്തിക്കും എന്നതിലൂടെ ജോ ബൈഡൻ ഉദ്ദേശിച്ചത് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് സംസാരിച്ചപ്പോൾ ആണ് ട്രംപ് ഇന്ത്യ അടക്കമുള്ള മറ്റു ലോക ശക്തികളെ വായു മലിനീകരണവുമായി ബന്ധപ്പെട്ട് വിമർശിച്ചത്. ചൈനയെ നോക്കൂ , റഷ്യയെ നോക്കൂ , ഇന്ത്യയെ നോക്കൂ ഇവിടങ്ങളിലെ വായു അങ്ങേയറ്റം വൃത്തികെട്ടതാണ് ഇവരൊന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ പേരിൽ ഒന്നും ചെയ്യുന്നില്ല അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ നമ്മൾ മാത്രം എന്തിനു പതിനായിരക്കണക്കിന് ജോലികൾ നഷ്ടപ്പെടുത്തി കാലാവസ്ഥാ വ്യതിയാനത്തിന് വേണ്ടി നിലകൊള്ളണം എന്നായിരുന്നു ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തിൽ വച്ച് പ്രസ്താവിച്ചത്. ഞാൻ ദശലക്ഷക്കണക്കിന് ജോലികൾ ത്യജിക്കുകയില്ല "പാരീസ് കരാർ" കാരണം ആയിരക്കണക്കിന് കമ്പനികൾ നഷ്ടത്തിലാവുകയും ദശ ലക്ഷകണക്കിന് ജോലികൾ നഷ്ടപ്പെടുകയും ചെയ്യും . ഇത് വളരെ അന്യായമാണ്," ടെലിവിഷൻ ചർച്ചയിൽ അദ്ദേഹം പറഞ്ഞു

എന്നാൽ ട്രംപ് ഈ പ്രസ്ഥാവന നടത്തുമ്പോൾ അവിടെ സന്നിഹിതൻ ആയിരുന്ന ജോ ബൈഡൻ കാര്യമായി ഒന്നും പ്രതികരിക്കാതിരിക്കുകയും പിന്നീട് സമൂഹ മാധ്യമങ്ങളിൽ കൂടെ ട്രംപിനെ രൂക്ഷമായി കടന്നാക്രമിച്ചു കൊണ്ട് മുന്നോട്ടു വരുകയും ആയിരിന്നു.പ്രസിഡന്റ് ട്രംപ് ഇന്ത്യയെ "വൃത്തികെട്ട " എന്നാണ് വിശേഷിപ്പിച്ചത് . നിങ്ങൾ സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെ അല്ല സംസാരിക്കേണ്ടത് ബൈഡൻ പറഞ്ഞു. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികൾ എങ്ങനെ പരിഹരിക്കും എന്നതിനോടുള്ള ഒരു നല്ല മനോഭാവം അല്ല ഇത് , ” ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി കമല ഹാരിസിനെയും പരാമർശിച്ചു കൊണ്ട് പുറത്തിറക്കിയ ട്വിറ്റർ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി

ഞായറാഴ്ച രാവിലെയാണ് ട്രംപിനെ കടന്നാക്രമിച്ചു കൊണ്ടുള്ള ട്വീറ്റ് അദ്ദേഹം പോസ്റ്റ് ചെയ്തത്, അതിനെ തുടർന്ന് ഇന്ത്യൻ അമേരിക്കൻ സമൂഹവുമായുള്ള തന്റെ ബന്ധം എങ്ങനെ ആയിരിന്നു എന്ന് കൂടെ അദ്ദേഹം ഒരു ബ്ലോഗിൽ കൂടെ വിശദീകരിച്ചു. ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി ബന്ധപ്പെടുവാൻ വേണ്ടി ആയിരിന്നു അത് കമല ഹാരിസും ഞാനും ഞങ്ങളുടെ പങ്കാളിത്തത്തെ അതായത് ഇന്ത്യ - അമേരിക്ക പങ്കാളിത്തത്തെ വളരെയധികം വിലമതിക്കുന്നു - ഞങ്ങളുടെ വിദേശനയത്തിന്റെ ഭാഗമായി ഇപ്പോൾ ട്രംപ് ഭരണകൂടം നഷ്ടപ്പെടുത്തിയിട്ടുള മറ്റു പങ്കാളികളോടുള്ള ആദരവ് തിരികെ നൽകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മൾ തമ്മിൽ പങ്കുവെക്കുന്ന മൂല്യങ്ങൾ കാരണം എനിക്ക് എല്ലായ്പ്പോഴും ഇന്ത്യൻ അമേരിക്കൻ സമൂഹവുമായി ആഴത്തിൽ ബന്ധമുണ്ടെന്നാണ് എന്റെ വിശ്വാസം : കുടുംബത്തോടും മുതിർന്നവരോടും കടമ, ആളുകളോട് ബഹുമാനത്തോടും മാന്യതയോടും പെരുമാറുക, അച്ചടക്കം, സേവന മനോഭാവം , കഠിനാധ്വാനം, എന്നിവയാണവ. അതെ സമയം പ്രസിഡന്റ് ട്രംപ് നമ്മുടെ മൂല്യങ്ങൾ പങ്കിടുന്നില്ല എന്നതാണ് സത്യം, അതിന്റെ ഫലമായി ഇന്നത്തെ അമേരിക്ക നമ്മുടെ സ്വപ്നങ്ങളുടെ അമേരിക്കയായി അനുഭവപ്പെടുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു

യുഎസ്-ഇന്ത്യ ബന്ധത്തിന് "ഒബാമ-ബൈഡൻ വർഷങ്ങൾ മികച്ചവയായിരുന്നു" എന്നും ജോ ബിഡൻ തന്റെ ബ്ലോഗിൽ പങ്കുവെച്ചിട്ടുണ്ട്. "ഒരു ബൈഡൻ -ഹാരിസ് ഭരണകൂടം ആ വലിയ പുരോഗതിയെ വളർത്തിയെടുക്കുകയും ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും ചെയ്യും. നമുക്ക് സ്വാഭാവിക സഖ്യകക്ഷികളാകാം," അദ്ദേഹം പറഞ്ഞു.

അതെ സമയം സോഷ്യൽ മീഡിയയിൽ പലരും ഈ പരാമർശത്തിൽ പ്രകോപിതരായപ്പോൾ, മറ്റുള്ളവർ ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് . ട്രംപിന്റെ ഈ പരാമർശം സത്യത്തിൽ വീണ്ടും ഒരു വിഷയം ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത് എന്നാണ് അവരുടെ വാദം അത് - ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണമാണ് - ഇത് വളരെക്കാലമായി നിലനിൽക്കുന്നു, അതിനോട് പുറം തിരിഞ്ഞു നിന്ന് കൊണ്ട് മൂഢ സ്വർഗ്ഗത്തിൽ ജീവിക്കേണ്ട ആവശ്യമില്ല എന്നും അവർ പറഞ്ഞു വെക്കുന്നു

ബിഡെനും ട്രംപും ഇന്ത്യൻ അമേരിക്കക്കാരുടെ വോട്ടർമാരെ ആകർഷിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളിൽ ആണ് . അതിന്റെ ഭാഗം ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഈ പ്രസ്താവനകൾ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആയുള്ള നല്ല ബന്ധവും ചൈനക്കെതിരെ ഉള്ള ശക്തമായ നിലപാടുകളും ട്രംപ് ആയുധമാക്കുകയാണ്. അതിനിടയിൽ ആണ് ഈ ഒരു പരാമർശം എതിർ കക്ഷികൾക്ക് പ്രതീക്ഷിക്കാതെ വീണു കിട്ടിയത്.

അമേരിക്കയിൽ ഇന്ത്യൻ വംശജർ ഏതാണ്ട് 1.9 ദശലക്ഷം വരും എന്ന് കണക്കാക്കപ്പെടുന്നു . അവർ എത്ര മാത്രം ചെറിയ ഒരു ജനവിഭാഗം ആണെങ്കിലും കടുത്ത മത്സരം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളിലെ , ഫലം നിർണ്ണയിക്കുന്നതിൽ ഒരു നിർണായക ശക്തിയാണ് . നോർത്ത് കരോലിന, വിർജീനിയ മുതൽ പെൻസിൽവാനിയ, മിഷിഗൺ, ജോർജിയ, ടെക്സസ്, രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും നിർണായക മാറ്റം വരുത്താൻ കഴിയുന്ന ശക്തമായ ഒരു ശക്തിയാണ് ഇന്ത്യൻ അമേരിക്കൻ വോട്ടർമാർ. അത് കൊണ്ട് തന്നെ ഇന്ത്യയെ പിന്തുണച്ചു കൊണ്ട് തന്നെ ഇരുവരും മുന്നോട്ടു പോകും, കിട്ടിയ അവസരങ്ങൾ മുതലെടുക്കാനുള്ള എല്ലാ വിധ സാധ്യതകളും നോക്കും, അതിൽ എത്ര മാത്രം ആത്മാർത്ഥത ഉണ്ടെന്ന് കണ്ടു തന്നെ അറിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (3 minutes ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (17 minutes ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (33 minutes ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (45 minutes ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (1 hour ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (1 hour ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (1 hour ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (2 hours ago)

കേരളത്തിലും കടുത്ത പരിശോധന  (2 hours ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (2 hours ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (2 hours ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (2 hours ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (2 hours ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (3 hours ago)

പദ്ധതി തകർത്ത് റഷ്യ  (3 hours ago)

Malayali Vartha Recommends