അഫ്ഗാന്‍ സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചു കൊലപ്പെടുത്തി... ഔദ്യോഗീക വാഹനത്തില്‍ കോടതിയിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്

അഫ്ഗാന്‍ സുപ്രീംകോടതിയിലെ രണ്ടു വനിതാ ജഡ്ജിമാരെ വെടിവച്ചു കൊലപ്പെടുത്തി. കാബൂളില്‍ വച്ചാണ് സംഭവം. ഔദ്യോഗീക വാഹനത്തില്‍ കോടതിയിലേക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഫ്ഗാന്‍ തലസ്ഥാനത്തില്‍ ഭരണാധികാരികള്‍ക്കും മറ്റ് പ്രമുഖ ഉദ്യോഗസ്ഥര്‍ക്കും നേരെ നടക്കുന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവത്തെ കാണുന്നത്. രാവിലെ 8.30നാണ് ഭീകരര്‍ വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
കൊല്ലപ്പെട്ട ജഡ്ജിമാരുടെ പേര് വിവരം പുറത്തു വന്നിട്ടില്ല. അതേസമയം അക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനകളും ഏറ്റെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha

























