കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഈ മാസം 26 മുതല്‍ ഇളവ് വരുത്തുമെന്ന് ട്രംപ്... ഇളവ് തല്കാലം നല്‍കില്ലെന്ന് ബൈഡന്
കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഈ മാസം 26 മുതല്‍ ഇളവ് വരുത്തുമെന്ന് ട്രംപ്... ഇളവ് തല്കാലം നല്‍കില്ലെന്ന് ബൈഡന്.
പ്രസിഡന്റ് സ്ഥാന പദവിയില്‍ നിന്ന് ഒഴിയാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാടറിയിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി.യുകെ, ഇയു, ബ്രസീല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇളവ് തല്കാലം നല്‍കില്ലെന്ന് ബൈഡന് വ്യക്തമാക്കി.
അതേസമയം, ബുധനാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കുന്ന തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കി. ബൈഡന്റെയും കമലയുടെയും വിജയം സാക്ഷ്യപ്പെടുത്തുന്നതിനായി ജനുവരി ആറിന് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനം ട്രംപ് അനുകൂലികള്‍ അലങ്കോലമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha