ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചോദ്യം കേട്ടുമടുത്ത യുവതി ചെയ്തത്?

കല്യാണം കഴിയ്ക്കുന്നില്ലേയെന്ന ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ചോദ്യം കേട്ടുമടുത്ത ആസ്‌ട്രേലിയക്കാരിയും സ്‌കൂള്‍ അദ്ധ്യാപികയുമായ പട്രീഷ്യ ക്രിസ്റ്റീന ഒടുവില്‍ സ്വയമങ്ങ് വിവാഹം കഴിച്ചു. ആഴ്ചകളോളമെടുത്തു ചടങ്ങുകള്‍ പ്ലാന്‍ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള വിവാഹവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒന്‍പതു കൂട്ടുകാരുടെ അകമ്പടിയോടെ അതിസുന്ദരിയായി പട്രീഷ്യ കല്യാണവേദിയിലെത്തി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
വിരലില്‍ സ്വയം വിവാഹമോതിരമിട്ട ശേഷം പട്രീഷ്യ ഒരു കിടിലന്‍ പ്രസംഗവും നടത്തി. ഒരാള്‍ക്ക് അവനവനോടുള്ള സ്‌നേഹവും ബന്ധവും തന്നെയാണ് ഏറ്റവും പ്രധാനമായി ജീവിതത്തില്‍ വേണ്ടതെന്ന സന്ദേശം എല്ലാ സ്ത്രീകള്‍ക്കും നല്‍കാനാണ് ഞാന്‍ ഈ വിവാഹം നടത്തിയത്. മറ്റൊരാളോടുള്ള പ്രതിബദ്ധത ഉറപ്പിക്കും മുന്‍പേ അത് അവനവനോട് തന്നെയാണ് വേണ്ടത്. സ്വയം സ്‌നേഹിക്കാന്‍ പഠിക്കണമെന്ന സന്ദേശമാണ് താന്‍ ഇതിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്നും പട്രീഷ്യ പറഞ്ഞു.
https://www.facebook.com/Malayalivartha






















