താലിബാന് സഹായം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ല; ഭരണകൂടത്തെ അംഗീകരിക്കാന്‍ തിടുക്കം കാട്ടേണ്ടതില്ലെന്ന് വൈറ്റ് ഹൗസ്

അഫ്ഗാനില്‍ താലിബാന് സഹായം നല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യു.എസ്. താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് യു.എസിെന്റയും സഖ്യരാജ്യങ്ങളുടെയും തീരുമാനമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി അറിയിച്ചു.
ആഗോളസമൂഹത്തിെന്റ പ്രതീക്ഷകള്‍ക്കൊപ്പമാകുമോ താലിബാെന്റ നിലപാടുകളെന്ന് വിലയിരുത്തിയാകും തീരുമാനം. യു.എന്‍ ചാര്‍ട്ടറിനു കീഴിലെ നിബന്ധനകള്‍ താലിബാന്‍ പാലിക്കുമോ എന്നും അറിയണം. താലിബാന്റെ രാജ്യാന്തര നിയമങ്ങള്‍, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവരോടുള്ള നിലപാട് എന്നിവയും പരിഗണിക്കുമെന്നും സാകി വിശദമാക്കി.
https://www.facebook.com/Malayalivartha






















