ന്യൂസിലാന്‍ഡില്‍ ഭീകരാക്രമണം; ആറ് പേര്‍ക്ക് കുത്തേറ്റു; മൂന്നു പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മനോഭാവമുള്ള അക്രമി നടത്തിയ ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. ഓക്ലാന്‍ഡിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ അക്രമി അതിക്രമിച്ച് കയറുകയും ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളെ പൊലീസ് വെടിവച്ച് വീഴ്ത്തി.
ഭീകരവാദ സ്വഭാവമുള്ള ആളുകളുടെ പട്ടികയിലുള്‍പ്പെട്ട ഇയാളെ പൊലീസ് നിരന്തരമായി നിരീക്ഷിച്ചു വരികയായിരുന്നു. 2011-ലാണ് ശ്രീലങ്കന്‍ സ്വദേശിയായ ഇയാള്‍ ന്യൂസിലാന്‍ഡിലെത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ ശേഷം ഇയാള്‍ ഡിസ്പ്ലേ ചെയ്തു വച്ചിരുന്ന കത്തിയെടുത്താണ് ആളുകളെ ആക്രമിച്ചത്.
ആളുകള്‍ ഭയന്ന് നിലവിളിച്ച് ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല ആക്രമണമെന്നും ഒരാളാണ് അക്രമത്തിന് പിന്നിലെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















