മൂക്കിന്റെ ഭംഗി കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതിക്ക് ദാരുണാന്ത്യം

മുഖത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവര്‍ അധികമാണ്. ഇപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി അപകടം വരുന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ മറീന ലെബദേവ എന്ന യുവതി മൂക്കിന് ശസ്ത്രക്രിയ നടത്തി മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മൂക്ക് കൂടുതല്‍ മനോഹരമാകാനായി അഞ്ച് ലക്ഷം രൂപയാണ് യുവതി ശസ്ത്രക്രിയയ്ക്കായി ചിലവഴിച്ചത്. ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതോടെ യുവതിക്ക് അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. ശേഷം ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ റഷ്യയിലെ പ്രമുഖ ക്ലിനിക്ക് അധികൃതര്‍ക്കെതിരെ കേസെടുത്തായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയ നടത്തിയ പ്ലാസ്റ്റിക് സര്‍ജന് 6 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതായാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
https://www.facebook.com/Malayalivartha






















