സ്കൂള്‍ തുറക്കലിന് മുന്നോടിയായി ക്യൂബയില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നൽകി തുടങ്ങി; വാക്സിന്‍ എടുക്കുന്നതിന് മുന്‍പായി കുട്ടികളുടെ ശരീര ഊഷ്മാവും, രക്തസമ്മര്‍ദ്ദവും പരിശോധിക്കും

ക്യൂബയില്‍ സ്കൂള്‍ തുറക്കലിന് മുന്നോടിയായി കുട്ടികള്‍ക്ക് വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ചു . പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കി തുടങ്ങിയത്. ഇതിനായുള്ള ദേശീയ തലത്തിലുള്ള പ്രചാരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
ക്യൂബ ആഭ്യന്തരമായി നിര്‍മ്മിച്ച രണ്ട് വാക്സിനുകളാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. അബ്ദാലയും സൊബേരാനയുമാണ് അവ. വാക്സിന്‍ എടുക്കുന്നതിന് മുന്‍പായി കുട്ടികളുടെ ശരീര ഊഷ്മാവും,
രക്തസമ്മര്‍ദ്ദവും പരിശോധിക്കും. വാക്സിന്‍ എടുത്തതിന് ശേഷം ഒരു മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമേ കുട്ടികളെ വിട്ടയക്കുകയുള്ളു. ഒരു പാര്‍ശ്വഫലവും ഇല്ലെന്ന് ഉറപ്പുവരുത്താനാണിത്.
https://www.facebook.com/Malayalivartha






















