അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ബലാല്‍സംഗം വ്യാപകം; എരിതീയില്‍ നിന്ന് വറ ചട്ടിയിലേക്ക് വഴുതി വീണ് അഫ്ഗാന്‍ പെണ്‍കുട്ടികള്‍..!! രക്ഷപ്പെട്ടോടുന്ന വൃദ്ധന്മാര്‍ ഒന്നിലധികം കൊച്ചു പെണ്‍കുട്ടികളെ ഭാര്യമാരാക്കി കൂടെ കൂട്ടുന്നു

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ കൂട്ടപ്പാലായനത്തിലാണ് അഫ്ഗാന്‍ ജനത. എന്നാല്‍ ഈ ദുരിതാവസ്ഥയിലും അഫ്ഗാന്‍ പുരുഷന്മാര്‍ മുതലെടുപ്പ് നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പാലായനത്തില്‍ ലൈംഗിക ചൂഷണം മുന്‍ നിര്‍ത്തി അഫ്ഗാന്‍ പുരുഷന്മാര്‍ കൊച്ചു പെണ്‍കുട്ടികളെയും കൂടെ കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്.
ഒഴിപ്പിക്കലിന് എത്തിയ അമേരിക്കന്‍ വിമാനങ്ങളിലേക്ക് ഇവര്‍ ഒപ്പം കയറ്റിയ പെണ്‍കുട്ടികളെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബലാത്സംഗത്തിനും നിര്‍ബ്ബന്ധിത വിവാഹത്തിനും ഇരയാക്കിയതായും
പലരും ഒന്നിലധികം പെണ്‍കുട്ടികളെ ഭാര്യമാരാക്കിയതായുമാണ് രഹസ്യ വിവരങ്ങള്‍. യുഎസ് സൈനികരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാല വിവാഹം അസാധാരണ സംഭവമല്ലാത്ത അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കലിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ നിന്നും വിവാഹ ഉറപ്പുകള്‍
വരെ പ്രായമായ പുരുഷന്മാര്‍ നേടിയെന്നും പറയുന്നു. ഇക്കാര്യത്തില്‍ കൃത്യമായ വിവരം ഇല്ലെങ്കിലും അതീവ രഹസ്യമായി സമര്‍പ്പിക്കപ്പെട്ട ചില രേഖകളെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha






















