ഇന്ത്യ ഉള്‍പ്പടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിന്‍വലിച്ച് ഫിലിപ്പൈന്‍സ്; ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി

ഇന്ത്യ ഉള്‍പ്പടെയുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിന്‍വലിച്ച് ഫിലിപ്പൈന്‍സ്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, യു.എ.ഇ, ഒമാന്‍, തായ്ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കാണ് പിന്‍വലിക്കുന്നത്.
ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ജൂലൈ മാസം ആയതോടെ കൂടുതല്‍ രാജ്യങ്ങളില്‍ കൂടി ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















