39കാരിയായ അധ്യാപിക സ്വകാര്യ പഠന സെഷനുകളില്‍ 14 വയസ്സുള്ള ആണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; ഒരു വർഷത്തിനുള്ളിൽ പീഡിപ്പിച്ചതിന് പല തവണ, അധ്യാപിക അറസ്റ്റിൽ

39കാരിയായ അധ്യാപിക ഒരു വർഷത്തിനുള്ളിൽ 14 വയസ്സുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ചു. സ്വകാര്യ പഠന സെഷനുകളില്‍ ആണ്‍കുട്ടിയെ കുറഞ്ഞത് മൂന്ന് തവണ ബലാത്സംഗം ചെയ്ത വിവാഹിതയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. 39കാരിയായ ക്രിസ്റ്റല്‍ ജാക്സണ്‍ ആണ് പിടിയിലായത്. കാലിഫോര്‍ണിയയില്‍ ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന ഒരു വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്.
ഫ്രെന്‍സോ കൗണ്ടി ഷെറിഫിന്റെ ഓഫിസില്‍ ഹാജരായ ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയുണ്ടായി.കൂടാതെ 2,15,000 ഡോളര്‍ കെട്ടിവച്ചാണ് ജാമ്യം നേടിയത്.
സ്കൂളിലെ ജോലിക്ക് പുറമെ ഡണ്‍ലപ് ലീഡര്‍ഷിപ്പ് അക്കാദമി എന്ന സ്ഥാപനത്തിലും ഇവര്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയുള്ള ക്‌ളാസുകളിലൂടെയാണ് ഇവര്‍ 14 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഇവര്‍ പലവട്ടമാണ് ഈ കുട്ടിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
അതേസമയം ഇരയായ കുട്ടി സുഖമായിരിക്കുന്നുവെന്നും കൂടുതല്‍ കുട്ടികള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടോയെന്നും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. സെന്‍ട്രല്‍ കാലിഫോര്‍ണിയ ഇന്‍്റര്‍നെറ്റ് ക്രൈംസ് എഗനിസ്റ്റ് ചില്‍ഡ്രണ്‍ ടാക്സ്ഫോഴ്സാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha






















