കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് തായ്‌ലാന്‍ഡിലേക്ക് വരാം

കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് തായ്‌ലാന്‍ഡിലേക്ക് വരാം. പൂര്‍ണമായും വാക്‌സിനെടുത്ത വിദേശ സഞ്ചാരികള്‍ക്ക് ഒക്‌ടോബര്‍ ഒന്ന് മുതല്‍ ബാങ്കോക്കിലേക്ക് യാത്ര ചെയ്യാനാകും. രാജ്യതലസ്ഥാനത്തിന് പുറമെ സമീപത്തെ മറ്റു നാല് പ്രവിശ്യകളിലേക്കും യാത്ര സാധ്യമാകും. ഇത്തരക്കാര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ ആവശ്യമില്ല. അതേസമയം, യാത്രക്കാര്‍ 'സാന്‍ഡ് ബോക്‌സ് തീം' പദ്ധതിയുടെ ഭാഗമാകണം. രാജ്യത്ത് എത്തിയശേഷം ഒരു സ്ഥലത്ത് തന്നെ ഒരാഴ്ച തങ്ങിയശേഷം കോവിഡ് പരിശോധന നടത്തണം.ചിയാങ് മായ്, ചോന്‍ ബുരി, ഫെച്ചാബുരി, പ്രചുപ് ഖിരി ഖാന്‍ പ്രവിശ്യകള്‍ ഉള്‍പ്പെടെ അഞ്ച് മേഖലകളില്‍ ഈ പദ്ധതി ലഭ്യമാകും. ഒക്ടോബര്‍ 21ഓടെ ചിയാങ് റായ്, സുഖോതായ്, റയോംഗ് എന്നിവയുള്‍പ്പെടെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും.
https://www.facebook.com/Malayalivartha






















