വേറിട്ടൊരു അതിഥി സല്കാരം... വിവാഹ സമ്മാനത്തിന്റെ വിലയുടെ അടിസ്ഥാനത്തില്‍ അതിഥികള്‍ക്ക് ഭക്ഷണം

വിവാഹത്തിനെത്തുന്ന അതിഥികളെ സന്തോഷിപ്പിക്കാനായി സല്കാരം വിഭുലമാക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഒരു വധൂവരന്മാര്‍ വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ്. അതിഥികള്‍ നല്‍കുന്ന സമ്മാനങ്ങളുടെ വില അവര്‍ക്ക് ഏത് തരത്തിലുള്ള അത്താഴമാണ് ലഭിക്കുക എന്ന് തീരുമാനിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ട കുറിപ്പാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായത്. കുറിപ്പ് അനുസരിച്ച്, അതിഥികളെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 250 ഡോളര്‍ മുതല്‍ 2500 ഡോളര്‍ വില വരെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നവരെയാണ് നാല് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha






















