Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ശ്രീലങ്കയിൽ ദാരിദ്രം വരിഞ്ഞു മുറുകുന്നു... ചൈനയുടെ കണ്ണ് അസ്ഥാനത്ത്... കേന്ദ്ര ബാങ്ക് ​ഗവർണർ നാളെ സ്ഥാനമൊഴിയും... രാജ്യം ​ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ...

13 SEPTEMBER 2021 11:05 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേഷ്യൻ ദ്വീപ് രാജ്യമായ ശ്രീലങ്കയുടെ ദുർബലമായ വിദേശനാണ്യ ശേഖരം ചരക്ക് ഇറക്കുമതി ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തെ ആശങ്കയിലാക്കുന്ന മറ്റൊരു പ്രഖ്യാപനം കൂടി അടുത്തിടെ ഉണ്ടായി. സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവർണർ വെലിഗാമേജ് ഡോൺ ലക്ഷ്മണിന്റെ (ഡബ്ല്യു ഡി ലക്ഷ്മൺ) രാജി പ്രഖ്യാപനമായിരുന്നു അത്.

​ഗു​രുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ രാജി. രാജി പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയതോതിൽ ചർച്ചയായിട്ടുണ്ട്. സെപ്റ്റംബർ 14 ന് അദ്ദേഹം പദവി ഒഴിയും. 2019 ഡിസംബറിൽ ഈ സ്ഥാനം ഏറ്റെടുത്ത ലക്ഷ്മണിന്റെ പിൻഗാമിയെ ശ്രീലങ്കൻ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബ വാഴ്ചയുടെ സ്വഭാ​വമുളള ഭരണനേതൃത്വത്തിന്റെ നയ തീരുമാനങ്ങളും ചൈനയിൽ നിന്നും സ്വീകരിച്ചിട്ടുളള ഭീമമായ വായ്പകളും രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. ഇതിനോടൊപ്പം കൊവിഡ് കൂടി വന്നതോടെ ശ്രീലങ്കയുടെ ധനപ്രതിസന്ധി അതിരൂക്ഷമായി. മുഖവിലയുടെ പകുതിയോളം ബോണ്ടുകൾ, കടം-മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അളവ് 100% കവിയുന്നു, സർക്കാർ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്നു.

രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം അടുത്ത രണ്ട് മാസത്തേക്ക് കൂടിയുളള ഇറക്കുമതിക്കേ തികയൂ. കറൻസിയുടെ വിലയിടിവ് ഈ വർഷം 7.5 ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിപണികളിൽ നിന്നും വാങ്ങിക്കൂട്ടിയ കടം ജിഡിപിയെക്കാൾ കൂടുതലായി തുടരുന്നത് ശ്രീലങ്കൻ സമ്പദ്‍വ്യവസ്ഥയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണ് ശ്രീലങ്കയിൽ. ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

റേഷൻ വിതരണ ശൃംഖലയു‌ടെ ഭാ​ഗമായ കടകളിൽ ഭക്ഷ്യധാന്യത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി നീണ്ട ക്യൂ ദൃശ്യമാണിപ്പോൾ.

“എന്റെ നയ വീക്ഷണങ്ങൾക്കനുസൃതമായി കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. അടുത്ത മാസം വരുന്ന എന്റെ 80-ാം ജന്മദിനത്തിൽ രാജി സമർപ്പിക്കാനായിരുന്നു എന്റെ പദ്ധതി, ”ലക്ഷ്മൺ ഒരു മീഡിയ ബ്രീഫിംഗിൽ പറഞ്ഞു.

“കഴിഞ്ഞ ആഴ്ചയിലോ 10 ദിവസത്തിലോ ഉള്ള അസുഖകരമായ സംഭവങ്ങൾ എന്റെ ഉദ്ദേശിച്ച കാലയളവ് ഏകദേശം ആറ് ആഴ്ചയായി ചുരുക്കി,” അദ്ദേഹം രാജിക്കുളള കാരണം വിശദീകരിച്ചു.

അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പിന്തുണ തേടാൻ ആഗ്രഹിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് കൂടുതൽ ചൈനയെ ആശ്രയിക്കുകയെന്ന നയം സർക്കാർ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഇടയാക്കിയിട്ടുണ്ട്.

സഹായത്തിനായി സർക്കാർ ഐഎംഎഫിലേക്ക് (അന്താരാഷ്ട്ര നാണയ നിധി) തിരിയണമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ലക്ഷ്മൺ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ജൂലൈയിൽ ശ്രീലങ്കയുടെ ഫോറെക്സ് കരുതൽ ശേഖരം 2.8 ബില്യൺ ഡോളറായിരുന്നു, ഇത് പ്രകാരം ഇറക്കുമതി പരിരക്ഷ രണ്ട് മാസത്തിൽ താഴെ മാത്രമേ ലഭിക്കുകയൊള്ളൂ എന്നാണ് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് ഓഗസ്റ്റിൽ രാജ്യത്തിന്റെ ഔട്ട്ലുക്ക് നെഗറ്റീവ് ആയി കുറച്ചിരുന്നു, കഴിഞ്ഞ വർഷം ബി മൈനസിൽ നിന്ന് സിസിസി + / സിയിലേക്ക് ഏജൻസി റേറ്റിംഗ് വെട്ടിക്കുറച്ചിരുന്നു, കൊവിഡ് -19 പകർച്ചവ്യാധിയിൽ പതറി നിൽക്കുന്ന ദ്വീപ് രാജ്യത്തിന്റെ ഉയർന്ന കട ബാധ്യതയും വിദേശ നാണ്യ ശേഖരത്തിലെ കുറവും ആശങ്ക നിറഞ്ഞതാണെന്നാണ് വിവിധ റേറ്റിം​ഗ് ഏജൻസികൾ അഭിപ്രായപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (31 minutes ago)

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (2 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (2 hours ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (2 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (2 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (3 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (3 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (3 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (3 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (3 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (4 hours ago)

Malayali Vartha Recommends