ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യു കെ; ഒക്ടോബര്‍ ഒന്ന് മുതല്‍ ഇളവുകൾ പ്രാബല്യത്തിൽ വരും

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. പി.സി.ആര്‍ ടെസ്റ്റ് ഇനി മുതല്‍ ആവശ്യമുണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക് ക്വാറന്‍റീന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നാണ് സൂചന.
ഇന്ത്യ നിലവില്‍ ആംബര്‍ ലിസ്റ്റിലാണ്. ഇതിനൊപ്പം യു.കെയില്‍ നിന്ന് പി.സി.ആര്‍ ടെസ്റ്റ് വേണമെന്ന നിബന്ധനയും നീക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ യു.കെ പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha






















