അഫ്ഗാനിസ്ഥാനില്‍ കാണാതായത് ഇന്ത്യക്കാരനെ എന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അഫ്ഗാനിൽ ബാക്കിയുള്ള ഇന്ത്യക്കാരെ ഉടൻ തന്നെ ഇന്ത്യയിലെത്തിക്കും
അഫ്ഗാനിസ്ഥാനില്‍ കാണാതായത് ഇന്ത്യക്കാരനാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പൗരനായ ബന്‍സാരി ലാലിനെയാണ് കാണാതായത് എന്ന് വിദേശകാര്യമന്ത്രാലയം ഇന്ന് വ്യക്തമാക്കി.
കാബൂളില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഒരാളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി എന്ന വാർത്തകളായിരുന്നു ആദ്യം പുറത്ത് വന്നത്. ഇന്നലെ ആയിരുന്നു കാബൂളില്‍ ന്യൂനപക്ഷ സമുദായ അംഗമായ അഫ്ഗാന് പൗരനെ തട്ടിക്കൊണ്ടു പോയെന്ന വാർത്ത പുറം ലോകം അറിഞ്ഞത്.
ഇക്കാര്യത്തില്‍ വിവരങ്ങള്‍ കിട്ടാന്‍ ശ്രമിക്കുകയാണെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു. നമ്മള് ബന്ധപ്പെട്ടവരുമായി സ്ഥിതി നിരീക്ഷിക്കുകയാണ്. അവിടുത്തെ പ്രാദേശിക അധികൃതര്‍ അന്വേഷണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടു- അരിന്ദം ബാഗ്ച്ചി പറഞ്ഞു. കുറച്ച് ഇന്ത്യക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ഉണ്ട്. ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുമ്ബോഴാണ് ഈ സംഭവം പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha