വെള്ള വേഷത്തില്‍ സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം ഒരു സ്ത്രീ; സെമിത്തേരിയില്‍ വിചിത്രമായ കാഴ്‌ച, അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങൾ വൈറലാകുന്നു

വെള്ള വേഷത്തില്‍ സെമിത്തേരിയില്‍ അസ്ഥികൂടത്തിനൊപ്പം ഒരു സ്ത്രീ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. എന്നാൽ ഇത് സിനിമയിലെ രംഗമല്ല മറിച്ച് ഇംഗ്ലണ്ടിലെ യോക്‌ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചയാണ്.
കന്യാസ്ത്രീയുടെ വേഷം ധരിച്ച് സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
സെമിത്തേരിയുടെ സമീപത്തുകൂടി കാറില്‍ പോയ ഒരാള്‍ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് പറഞ്ഞാണ് സംഗതി എല്ലായിടത്തും പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ആണ് സ്ത്രീയുടെ വേഷം. തല മറച്ചിട്ടുമുണ്ട്. സെമിത്തേരിയില്‍ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു ഇവര്‍. പിന്നാലെ അവിടെയുണ്ടായിരുന്ന നായയ്ക്കൊപ്പവും നൃത്തം ചെയ്തെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.
എന്നാൽ സംഭവം പ്രാങ്ക് പരിപാടി വെല്ലതുമായിരിക്കുമെന്നാണ് ചിത്രങ്ങള്‍ കണ്ട ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. മറ്റുചിലര്‍ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്ന അഭിപ്രായക്കാരാണ്. എന്തായാലും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















