സൊമാലിയന്‍ വിമാനത്താവളത്തില്‍ കുഴിബോംബ് സ്ഫോടനം; പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സൊമാലിയന്‍ വിമാനത്താവളത്തില്‍ കുഴിബോംബ് സ്ഫോടനം. പരിക്കേറ്റ് അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ വിമാനത്താവളത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. സെന്‍ട്രല്‍ സൊമാലിയയിലെ ഹിറാന്‍ പ്രവശ്യയിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഷബാബ് സംഘടന ഏറ്റെടുത്തു. സൊമാലി നാഷണല്‍ ആര്‍മിയുടെയും ജിബൂട്ടി ഫോഴ്സസിന്റെയും ബേസ് ക്യാംപുള്ക്ക് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഫോടനമുണ്ടായ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നിര്‍മാണത്തിലിരുന്ന വിമാനത്താവളത്തിലേക്ക് ആക്രമികള്‍ നുഴഞ്ഞ് കയറിയാണ് സ്ഫോടനം നടത്തിയത്. മുക്കാല്‍ ഭാഗം നിര്‍മാണം പൂര്‍ത്തിയായ വിമാനത്താവളത്തിലാണ് ബോംബ് സ്ഫോടനം നടന്നത്.
https://www.facebook.com/Malayalivartha