18 മാസങ്ങൾക്ക് ശേഷം യാത്രാവിലക്ക് നീക്കി അമേരിക്ക; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസവാർത്ത, നവംബര്‍ മുതൽ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരികയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകി സർക്കാർ

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസവാർത്ത. 18 മാസമായി ഏര്‍പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക്ക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പെടുത്തിയത്. നവംബര്‍ മുതലാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരികയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍കാര്‍ പ്രഖ്യാപിച്ചത് തന്നെ.
അതോടൊപ്പം തന്നെ നവംബര്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതാണ്. അമേരികയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കേണ്ടതാണ്. അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പിക്കണമെന്നും ബൈഡന്‍ സര്‍കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കോവിഡ് കോഡിനേറ്റര്‍ പറയുകയുണ്ടായി..
https://www.facebook.com/Malayalivartha






















