യുക്രെയിന് യുദ്ധത്തില്‍ പക്ഷംപിടിക്കാതെ നിലപാടെടുത്ത ഇന്ത്യയിലേയ്ക്ക് ലോക നേതാക്കളുടെ ഒഴുക്ക്...

ഇന്ത്യയെ ഒപ്പം കൂട്ടാന്‍ വന്‍ശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കു പുറമേ യൂറോപ്യന്‍ യൂണിയനും തിരക്കിട്ട് ശ്രമിക്കുന്നത് ആഗോള രാഷ്ട്രീയ,? നയതന്ത്ര ശക്തിയായി ഇന്ത്യ മാറുന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.10 ദിവസമായി ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒഴുക്കാണ്. ലോകക്രമത്തിലും ശാക്തിക ചേരികളിലും ഇന്ത്യ നിര്‍ണായക സ്ഥാനത്തേക്ക് ഉയരുകയാണ്.
ഇന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസും ഡല്‍ഹിയിലെത്തും. ഉദ്യോഗസ്ഥരെ കാണുന്ന അവര്‍ ജയശങ്കറിനൊപ്പം ഒരു സമ്മേളനത്തിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് അമേരിക്കയുടെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി വിക്ടോറിയ ന്യൂസിലാന്‍ഡ് യുക്രെയിന് പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ എത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി അടുത്തമാസം വാഷിംഗ്ടണില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചര്‍ച്ച ( 2+2)? നടക്കും.
തിങ്കളാഴ്ച യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധി ഗബ്രിയേലെ വിസെന്റിന് ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ യുക്രെയിന് പ്രമേയങ്ങളുടെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. നിലപാട് മാറ്റണമെന്നാണ് ആവശ്യം. ജര്‍മ്മന്‍ ചാന്‍സലറുടെ സുരക്ഷാ,? വിദേശനയ ഉപദേഷ്ടാവ് ജെന്‍സ് പ്ലോട്ട്നറും ഇന്ത്യയില്‍ എത്തി. അദ്ദേഹവുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചര്‍ച്ച നടത്തി. യുക്രെയിന് വിഷയത്തില്‍ ഇന്ത്യയെ ഉപദേശിക്കാനില്ലെന്ന് പ്ലോട്ട്നര്‍ പിന്നീട് പറഞ്ഞു.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ 'രഹസ്യ' വരവിനുപിന്നാലെ അമേരിക്കന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഇന്നും, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് നാളെയും എത്തുന്നുണ്ട്. റഷ്യയ്ക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധത്തിന്റെ സൂത്രധാരനായ ദലീപ് സിംഗ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായും ലാവ്റോവ് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ചര്‍ച്ച നടത്തും.
https://www.facebook.com/Malayalivartha

























