‘യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണം...റഷ്യക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ബുച്ചയിലെ കൂട്ടക്കൊലയില്‍ സ്വന്തന്ത്രമായ അന്വേഷണം വേണമെന്ന് യു എന്‍ രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ബുച്ചയിലുണ്ടായ കൂട്ടക്കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യു.എന്‍ രക്ഷാസമിതിയിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.‘കൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണ്. കൊലപാതകങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണം’, രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
‘യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണം. സംഘര്‍ഷം അവസാനിപ്പിക്കാനും, സമാധാനം പുനഃസ്ഥാപിക്കാനും ഉടന്‍ നടപടിയെടുക്കണം. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് യുദ്ധത്തിന്റെ തുടക്കഘട്ടം മുതലേ ഇന്ത്യ ആവശ്യപ്പെടുന്നതാണ്’, ടി.എസ് തിരുമൂര്‍ത്തി ചൂണ്ടിക്കാണിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ റഷ്യന്‍ സൈന്യം ബലാത്സംഗം ചെയ്തതായും സ്ത്രീകളുടെ ശരീരത്തില്‍ സ്വാസ്തിക മുദ്ര കുത്തുന്നതായും ഉക്രൈന്‍ എംപി ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തിരുന്നു.സാധാരണക്കാരായ ജനങ്ങള്‍ ടാങ്കുകള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞരയുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി യു എന്‍ രക്ഷാസമിതിയല്‍ പറഞ്ഞു.
സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു കുട്ടികള്‍ക്ക് മുന്നില്‍വച്ച് കൊല്ലപ്പെടുന്നു. യു എന്‍ നിയമങ്ങളുടെലംഘനമാണ് ഉക്രൈനില്‍നടക്കുന്നത്.ബുച്ചയില്‍ മാത്രമല്ല റഷ്യന്‍ സേന കൂട്ടക്കുരുതി നടത്തിയത്. മറ്റിടങ്ങളിലെ ക്രൂരത ലോകം കണ്ടിട്ടില്ല എന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ലോകത്ത് സമാധാനം ഉറപ്പാക്കാനാകാത്ത ഐക്യരാഷ്ട്രസംഘടന കൊണ്ട് എന്ത് പ്രയോജനം എന്ന് അദ്ദേഹം രോഷത്തോടെ ചോദിച്ചു.റഷ്യയെ പുറത്താക്കുകയോ യുഎന്നില്‍ സമൂല പരിഷ്‌കരണം നടപ്പിലാക്കുകയോ വേണം. അതു നടക്കില്ലെങ്കില്‍ ഐക്യരാഷ്ട്ര സംഘടന മൊത്തത്തില്‍ പിരിച്ചുവിടണം.
റഷ്യ നടത്തുന്ന എല്ലാ ക്രൂരതകളും ലോകത്തിന്റെ മുന്‍പില്‍ എത്തിപ്പെടുന്നില്ല. ബുച്ച പല ക്രൂരതകളില്‍ ഒന്നു മാത്രം. ഈ യുദ്ധക്കുറ്റങ്ങളെല്ലാം വിചാരണ ചെയ്യപ്പെടണം. കീവില്‍ ആഗോള സമാധാന സമ്മേളനം നടത്തണം. അടുത്ത തലമുറയ്ക്കു വേണ്ടിയെങ്കിലും ഫലപ്രദമായൊരു യുഎന്‍ യാഥാര്‍ഥ്യമാകണമെന്നും സെലെന്‍സ്‌കി പറഞ്ഞു. ആദ്യമായാണ് രക്ഷാസമിതിയില്‍ സെലെന്‍സ്‌കി പ്രസംഗിക്കുന്നത്. യുക്രെയ്‌നിലെ യുദ്ധക്കെടുതികളുടെ വിഡിയോ കൂടി പങ്കുവയ്ക്കാന്‍ സെലെന്‍സ്‌കി ശ്രമിച്ചെങ്കിലും സാങ്കേതികത്തകരാര്‍ പ്രശ്‌നമായി.
കീവ് നഗരം പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട റഷ്യ കഴിഞ്ഞദിവസം ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ നിന്ന് സൈന്യത്തെ തിരികെ വിളിച്ചിരുന്നു. ബുച്ചയിലെ സാധാരണ ജനങ്ങളെ റഷ്യന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തി എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിരുന്നു.
https://www.facebook.com/Malayalivartha























