Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഈ പതാക വന്നത് യുദ്ധഭൂമിയില്‍ നിന്നാണ്... രക്തസാക്ഷി നഗരമായ ബുച്ചയില്‍ നിന്നാണ്; നമ്മള്‍ അവരെ മറക്കരുത്! യുക്രൈനിലെ ജനങ്ങളെ മറക്കരുത്.... എല്ലാ യുക്രൈനികള്‍ക്ക് വേണ്ടിയും ഈ കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം! ലോകത്തോട് കൈകൂപ്പി പതാകയെ ചുംബിച്ചുകൊണ്ട് മാർപ്പാപ്പയുടെ ആഹ്വാനം; തങ്ങളുടെ കുട്ടികളെ ഏറ്റെടുക്കാൻ യുദ്ധഭൂമിയിലെ അമ്മമാർ ചെയ്തത്; കരളുലയിക്കും ആ കാഴ്ച് കാണാനാകില്ല

07 APRIL 2022 10:35 AM IST
മലയാളി വാര്‍ത്ത

യുക്രൈനെതിരെയുള്ള റഷ്യന്‍ അധിനിവേശത്തില്‍ യുക്രെയ്ൻ ജനതക്ക് പരസ്യ പിന്തുണയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത് എത്തിയിരിക്കുകയാണ്. യുദ്ധഭൂമിയായ യുക്രെയിനിലെ പട്ടണമായ ബുച്ചയിലെ കൂട്ടക്കൊലയിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖവും ആശങ്കയും രേഖപ്പെടുത്തുകയായിരുന്നു. ഇതിനിടെ ബുച്ചയില്‍ നിന്നുകൊണ്ടുവന്ന പതാക മാര്‍പാപ്പ ചുംബിക്കുകയായിരുന്നു.

അതോടൊപ്പം യുദ്ധം എത്രയും വേഗം തന്നെ അവസാനിപ്പിക്കണമെന്ന തന്റെ നിലപാട് മാര്‍പാപ്പ ആവര്‍ത്തിക്കുതകയും ചെയ്തു. ഇറ്റലിയിലുള്ള യുക്രെയ്ൻ അഭയാർഥികൾക്കൊപ്പം, വത്തിക്കാനിലെ പ്രതിവാര പ്രാർഥനാസംഗമത്തിലാണ് മാർപാപ്പ സമാധാനത്തിനായി പ്രാർത്ഥിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തത്.

കഴിഞ്ഞ ദിവസം കൂട്ടക്കുരുതി നടന്ന ബുച്ചയിൽനിന്നു കൊണ്ടുവന്ന യുക്രെയ്ൻ പതാക എല്ലാവരെയും കാണിച്ചുകൊണ്ടാണ് മാർപാപ്പ പ്രസംഗം ആരംഭിച്ചത്. വരകളും എഴുത്തുമുള്ള, ചെളിപുരണ്ടു പതാകയിൽ ചുംബിച്ച അദ്ദേഹം യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് വളരെ വികാരനിർഭരമായ ആവശ്യപ്പെടുകയായിരുന്നു. ബുച്ചയിൽ നടന്നത് വംശഹത്യയിൽ കുറഞ്ഞൊന്നുമല്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കുകയുണ്ടായി. ഇതിനിടെ, റഷ്യൻ അനുകൂല യുക്രെയ്ൻ മേഖലയായ ലുഹാൻസ്കിൽനിന്ന് ജനങ്ങൾ കഴിവതും വേഗത്തിൽ തന്നെ ഒഴിഞ്ഞുപോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

'എല്ലാ യുക്രൈനികള്‍ക്ക് വേണ്ടിയും ഈ കുട്ടികള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ഈ കുട്ടികള്‍ സുരക്ഷിത സ്ഥലത്തെത്താന്‍ പലായനം ചെയ്യേണ്ടിവന്നു. ഇത് യുദ്ധത്തിന്റെ ഫലമാണ്. ഈ പതാക വന്നത് യുദ്ധഭൂമിയില്‍ നിന്നാണ്, രക്തസാക്ഷി നഗരമായ ബുച്ചയില്‍ നിന്നാണ്. നമ്മള്‍ അവരെ മറക്കരുത്. യുക്രൈനിലെ ജനങ്ങളെ മറക്കരുത്'- എന്നും അദ്ദേഹം പതാകയില്‍ ചുംബിച്ചുകൊണ്ട് ലോകത്തോട് വിളിച്ചു പറഞ്ഞു. പിന്നാലെ യുക്രെയ്‌നില്‍ നിന്നെത്തിയ കുട്ടികളെ വേദിയില്‍ വിളിച്ച് അവര്‍ക്ക് സമ്മാനമായി വലിയ ചോക്ലേറ്റുകള്‍ നൽകിയാണ് അദ്ദേഹം മടങ്ങിയത്.

അതോടൊപ്പം തന്നെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യയെ പുറത്താക്കുന്നതു സംബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന പൊതുസഭയിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നതാണ്. റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധങ്ങൾക്കുള്ള പടിഞ്ഞാറൻ നടപടികൾ പുരോഗമിക്കുന്നെങ്കിലും യൂറോപ്യൻ കമ്മിഷൻ മുന്നോട്ടുവച്ച കൽക്കരി ഇറക്കുമതി നിരോധന നിർദേശത്തിന് അംഗരാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതുവരെ 42 ലക്ഷം പേർ യുക്രെയ്ൻ വിട്ട് മറ്റു രാജ്യങ്ങളിൽ അഭയം തേടിയതായി യുഎൻ അഭയാർഥി ഏജൻസി വ്യക്തമാക്കുകയുണ്ടായി.

 

അതേസമയം ഒരു മാസത്തിലേറെയായി ഭീതിജനകമായ സാഹചര്യത്തിലൂടെയാണ് യുക്രെയ്ൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. റഷ്യൻ സേന രാജ്യത്ത് നടത്തുന്ന യുദ്ധത്തിൽ എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന പേടിയിലാണ് എല്ലാ യുക്രെയ്ൻകാരും നിലവിൽ ജീവിക്കുന്നത് തന്നേണ്. എന്നാൽ ഇത്തരത്തിൽ തുടരുന്ന ആക്രമണത്തിൽ തങ്ങൾ കൊല്ലപ്പെട്ടാൽ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്നതിനായുള്ള പല വഴികൾ തേടുകയാണ് യുക്രെയ്നിലെ മാതാപിതാക്കൾ.

 

 

അങ്ങനെ റഷ്യ നടത്തുന്ന യുദ്ധത്തിനിടെ തങ്ങൾ കൊല്ലപ്പെട്ടാലും കുട്ടികൾ രക്ഷപ്പെടാനും അവരെ തിരിച്ചറിയുന്നതിനുമായി അവരുടെ പുറത്ത് പേരും മേൽവിലാസവും മറ്റ് കുടുംബവിവരങ്ങളും എഴുതിവയ്ക്കുന്ന ദയനീയ കാഴ്ചകൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തിൽ വരെ ഇത്തരത്തിൽ വിവരങ്ങൾ എഴുതിയ ചിതങ്ങൾ പുറത്തുവരുമ്പോൾ ഏറെ ആശങ്കയിലാണ് ലോകജനത. തങ്ങൾ മരിച്ചാൽ കുട്ടിയെ ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകണമെന്ന് പറഞ്ഞുകൊണ്ട് ഒരു യുക്രെയ്ൻ യുവതി ഇട്ട പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ വലിയ ചർച്ചാവിഷയമായത്.

 



അതോടൊപ്പം തന്നെ ഏറെ നിര്ണ്ണായകമായ നീക്കങ്ങളിലൂടെയാണ് ലോകരാഷ്ട്രങ്ങൾ കടന്നുപോകുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാ‍ഡിമിർ പുട്ടിന്റെ മക്കളായ മരിയ പുട്ടിനെയും കാതറീന ടിഖനോവയും ഉൾപ്പെടെ കൂടുതൽ പേർക്കെതിരെ യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്.

 

 

ഇതുകൂടാതെ യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കുന്നതുൾപ്പെടെ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പൂർണമായും വിച്ഛേദിക്കുന്നതാണ്. പ്രധാനമന്ത്രി മിഹയിൽ മിഷുസ്തിൻ, വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‍റോവിന്റെ ഭാര്യയും മക്കളും, മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദിമിത്രി മെദ്‌വെദേവ് എന്നിവർക്കെതിരെയും ഉപരോധമേർപ്പെടുത്തിയതായി റിപ്പോർട്ടികളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (1 minute ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 minutes ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (1 hour ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (1 hour ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (1 hour ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (1 hour ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (2 hours ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (2 hours ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (2 hours ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (2 hours ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (2 hours ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (2 hours ago)

Malayali Vartha Recommends