Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് വീണ്ടും എത്തുന്നു; ലോകമെമ്പാടുമുള്ള ബിടിഎസ് ആർമിയെ അമ്പരപ്പിലാഴ്ത്തി ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിനായി വീണ്ടും ഒന്നിക്കുന്നു! ബിടിഎസ് താരങ്ങൾ പാടുന്നത് ഗോൾ ഓഫ് ദ് സെഞ്ചുറി എന്ന് പേരിട്ട ക്യാംപെയ്നിന്റെ ഭാഗമായിട്ട്.... കാത്തിരിപ്പിൽ ആരാധകർ

03 AUGUST 2022 01:14 PM IST
മലയാളി വാര്‍ത്ത

ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോർട്ടുകൾ പുറത്ത്. ഫിഫ ലോകകപ്പിന്റെ പ്രമോഷൻ ഗാനത്തിനായാണ് സംഘം വീണ്ടും ഒന്നിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ലോകകപ്പിന്റെ ഗോൾ ഓഫ് ദ് സെഞ്ചുറി എന്ന് പേരിട്ട ക്യാംപെയ്നിന്റെ ഭാഗമായാണ് ബിടിഎസ് താരങ്ങൾ പാടുന്നത്. ഫുട്ബോൾ ഐക്കണ്‍ സ്റ്റീവ് ജെറാര്‍ഡ്, കൊറിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ പാര്‍ക്ക് ജിസുങ്, യുനെസ്‌കോ അംബാസഡര്‍ നാദിയ നാഡിം, ഫാഷന്‍ ഡിസൈനര്‍ ജെറമി സ്‌കോട്ട്, പ്രശസ്ത ശില്‍പി ലോറെന്‍സോ ക്വിന്‍ എന്നിവരുമായി സഹകരിച്ചാണ് ബിടിഎസ് ആല്‍ബവുമായി എത്തുന്നത് എന്നാണ് റിപ്പോർട്ട്.

അങ്ങനെ ബിടിഎസിന്റെ പാട്ട് വീണ്ടും കേൾക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ആൽബം എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കൂടാതെ ലോകകപ്പ് ഉദ്ഘാടന വേദിയിൽ ബിടിഎസ് താരങ്ങൾ അതിഥികൾ ആയി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകവൃന്ദം.

അതോടൊപ്പം തന്നെ അടുത്തിടെ, വേള്‍ഡ് എക്സ്പോയുടെ അംബാസഡര്‍മാര്‍മാരായി ബിടിഎസിനെ ഔദ്യോഗികമായി പ്രഖ്യപിച്ചത് ആര്‍മി ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിലവില്‍ സോളോ ആല്‍ബങ്ങളില്‍ താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജെഹോപ്പിന്റെ ‘ജാക്ക് ഇന്‍ ദ് ബോക്‌സ്’ എന്ന സ്വതന്ത്ര ആല്‍ബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളും എത്തിയിരുന്നു.

സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും അറിയിച്ചുകൊണ്ട് ജൂൺ 15നാണ് സംഘം ഒരിടവേള എടുക്കുന്നതായി പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ തന്നെ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു ബിടിഎസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത്.

അങ്ങനെ ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (13 minutes ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (30 minutes ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (45 minutes ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (51 minutes ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (1 hour ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (1 hour ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (1 hour ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (1 hour ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (2 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (2 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (3 hours ago)

Malayali Vartha Recommends