Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

ശ്രീലങ്കയില്‍ ചൈനീസ് യുദ്ധക്കപ്പല്‍; അപകടം മണത്ത് ഇന്ത്യ; സര്‍വ്വ സജ്ജമായി സൈന്യം..

04 AUGUST 2022 02:57 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ ആശങ്കയിലാഴ്ത്തി ചൈനീസ് യുദ്ധക്കപ്പല്‍ ശ്രീലങ്കയില്‍. ഇന്ത്യന്‍ സൈന്യവും സംവിധാനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ആണ് ശ്രീലങ്കയിലെത്തുന്നത്. തമിഴ്‌നാട്ടില്‍ കേന്ദ്രം അതീവജാഗ്രത പ്രഖ്യാരിച്ചു. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ബുധനാഴ്ച ഹംബന്‍തോട്ട തുറമുഖ യാര്‍ഡിലെത്തുന്ന കപ്പല്‍ 7 ഏഴു ദിവസത്തോളം ഇവിടെയുണ്ടാകും എന്നതു തന്നെയാണ് ദുരൂഹമകുന്നത്. തായ്വാന്‍ യുദ്ധത്തിന്റെ ഭാഗമായാണ് ഈ യുദ്ധക്കപ്പല്‍ വിന്യാസം കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ്ക് 5. കേരളത്തിലും വലിയ ആശങ്കയാണ്. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണില്‍പെടും. 750 കിലോമീറ്റര്‍ ആകാശപരിധിയിലെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നതിനാല്‍ കൂടംകുളം, കല്‍പാക്കം, ശ്രീഹരിക്കോട്ട തുടങ്ങിയ തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പലിന്റെ സാന്നിധ്യം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മിസൈല്‍, ബഹിരാകാശ, ഉപഗ്രഹ ട്രാക്കിംഗ് എന്നീ സംവിധാനങ്ങളുള്ള കപ്പലിന്റെ സാന്നിധ്യം ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. തായ്വാന്‍ ചൈന യുദ്ധം ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ളൊരു ചൈനീസ് മുന്‍ കരുതലാണിതെന്ന വിലയിരുത്തലുമുണ്ട്.

2014 മുതല്‍ ലങ്കന്‍ തുറമുഖങ്ങളിലുള്ള മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് ഈ കപ്പലിന്റെ പ്രഹര ശേഷി അതിമാരകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 750 കിലോമീറ്ററിലേറെ ദൂരമാണ് കപ്പലില്‍ നിന്നുളള നിരീക്ഷണ പരിധി. അത്തരത്തിലാണെങ്കില്‍ കല്‍പ്പാക്കം, കൂടംകുളം, ആണവായുധ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം കപ്പലിന്റെ നിരീക്ഷണ വലയത്തില്‍ വരും. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആറ് ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളുടെ വിവരങ്ങള്‍ ചാരക്കപ്പല്‍ വഴി ചൈനയ്ക്ക് ശേഖരിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കപ്പല്‍പ്പാതയിലാണ് തുറമുഖമുള്ളത്. വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക വിദേശകാര്യമന്ത്രാലയം ലങ്കന്‍ അധികൃതരെ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2017ലാണ് തുറമുഖം ചൈനയ്ക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. മറുവശത്ത് മ്യാന്‍മറില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്കയിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും കടന്നുകയറാന്‍ ചൈന ശ്രമം തുടരുകയാണ്.

കപ്പല്‍ മണിക്കൂറില്‍ 35.2 കി. മീ. വേഗത്തില്‍ ഹംബന്‍തോട്ടയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ യുവാന്‍ വാങ് സീരിസിലെ മൂന്നാം തലമുറ കപ്പലാണ് യുവാന്‍ വാങ് 5. ജിയാങ്‌നാന്‍ ഷിപ്പയാര്‍ഡ് നിര്‍മിച്ച കപ്പല്‍ 2007ലാണ് കമ്മീഷന്‍ ചെയ്തത്. ഓഗസ്റ്റ് 11 നും 17 നും ഇടയില്‍ കപ്പല്‍ തുറമുഖത്ത് നങ്കുരമിടുമെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച സ്ഥിരീകരിച്ചു. അതേസമയം, തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിച്ച് ചൈനീസ് കപ്പല്‍ സാറ്റലൈറ്റ് നിരീക്ഷണം നടത്തുന്നുണ്ടെന്ന മന്ത്രാലയം നിഷേധിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (4 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (23 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (40 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends