ട്രാഫിക് സിഗ്നലില്‍ നിന്നും കാര്‍ മുന്നോട്ടു പോകുന്നതിനിടെ പിഞ്ചുകുഞ്ഞ് നടുറോട്ടില്‍ വീണു...

ട്രാഫിക് സിഗ്നലില്‍ നിന്നും കാര്‍ മുന്നോട്ടു പോകുന്നതിനിടെ പിഞ്ചുകുഞ്ഞ് നടുറോട്ടില്‍ വീണിട്ടും നിര്‍ത്താതെ വാഹനം സിഗ്നല്‍ കടന്നുപോയി. ചൈനയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. തിരക്കേറിയ റോഡിലെ ട്രാഫിക് ജംഗ്ഷനില്‍ വെച്ച് കാറിന്റെ സൈഡ് വിന്‍ഡോയില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു.
ചൈനയിലെ നിങ്‌ബോ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മറ്റുകാറുകളിലെ ആളുകള്‍ പുറത്തിറങ്ങി കുഞ്ഞിനെ രക്ഷിച്ചതിനാല്‍, വലിയ അപകടം ഒഴിവായി.
ഇന്റര്‍നെറ്റിലെ ഒരു വിഭാഗം കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായപ്പോള്‍, മറ്റുചിലര്‍ ഗുരുതരമായ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. കുട്ടിയെ ആരോ മനഃപൂര്‍വം വിന്‍ഡോയിലൂടെ പുറത്തേക്ക് തള്ളിയതാണെന്നും അതിനാലാണ് വാഹനം നിര്‍ത്താതെ പോയതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിന്‍ഡോ ഗ്ലാസ് താഴ്ത്തി കുട്ടി തല പുറത്തേക്ക് ഇട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ട്രാഫിക് സിഗ്‌നല്‍ പച്ചകത്തിയതോടെ പതുക്കെ മുന്നോട്ട് നീങ്ങുന്ന കാറില്‍ നിന്ന് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞ് കരയുന്നതും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ ഡ്രൈവര്‍ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു.
എന്നാല്‍, സഹായിക്കാന്‍ മറ്റ് കാറുകളില്‍ നിന്ന് ആളുകള്‍ ഓടിയെത്തി. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നിസാര പരിക്കുകള്‍ മാത്രമാണുള്ളതെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ട്രാഫിക് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്.
https://www.facebook.com/Malayalivartha


























