മാലിന്യം കളയാനുള്ള ട്രാഷ് പൗച്ചിന്റെ വില എത്രയാണെന്നോ? ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയുടെ ട്രാഷ് പൗച്ചാണ് സോഷ്യൽ മിഡിയയുടെ സംസാരവിഷയം.... ഇതിൻറെ വിലകേട്ടാൽ നിങ്ങൾ ഞെട്ടും! ഇല്ലേൽ ഞെട്ടിക്കും....

ബ്രാൻഡുകളുടെ പിന്നാലെയാണ് ഇപ്പോൾ ലോകം. അങ്ങനെ ഉയർന്ന നിലവാരമുള്ള ആഡംബര ബ്രാൻഡുകളിലുള്ള ബാഗുകളും മറ്റ് വസ്തുക്കളും വാർത്തകളിൽ ഇടം നേടുന്നത് സാധാരണയായി കൊണ്ടുവരുന്നതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഒരു 'ട്രാഷ് പൗച്ച്' ആണ്. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയ തുകയ്ക്ക് ലഭിക്കുന്ന ക്യാരി ബാഗിന് സമാനമാണ് ഈ ബാഗ്. എന്നാൽ വില കേട്ടാൽ ശരിക്കും ഞെട്ടും. 1,790 ഡോളർ (1.4 ലക്ഷം രൂപ) വിലയാണ് ഉള്ളത്.
ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയാണ് ഈ ട്രാഷ് പൗച്ച് കൊണ്ടു വന്നിരിക്കുന്നത്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഈ ബാഗ് ലഭ്യമാണ്. ട്രാഷ് പൗച്ച് പുറത്തിറക്കിയതിന് പിന്നാലെ തന്നെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ വിവിധ കമന്റുകൾ പോസ്റ്റ് ചെയ്യുകയുണ്ടായി.
അങ്ങനെ ട്രാഷ് പൗച്ചിനെ പറ്റി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ ബാഗ് കാൾഫ്‌സ്കിൻ ലെതർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ചിൽ പാരീസിൽ നടന്ന ഫാൾ 2022 റെഡി-ടു-വെയർ ശേഖരത്തിൽ പോലും ഈ ബാഗ് ഉണ്ടായിരുന്നു.
"ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രാഷ് ബാഗ് നിർമ്മിക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം ആരാണ് ഫാഷൻ ഇഷ്ടപ്പെടാത്തത്?"...- എന്നും ബലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെംന ഗ്വാസലിയ വിമൻസ് വെയർ ഡെയ്‌ലിയോട് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബാഗിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുമുണ്ട്.
അതേസമയം എന്തിനാണ് ഇത്രയും കൂടിയ ബാഗുകൾ എന്നൊരാൾ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്യുകയുണ്ടായി. ഇത് തികച്ചും വിഡ്ഢിത്തമാണ്. പരിഹാസ്യവും വെറുപ്പുളവാക്കുന്നതുമായ ഈ അമിത വിലയുള്ള ബാഗ് നിർമ്മിച്ചത് ശരിയല്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇങ്ങനെ വില കൂടിയ ബാഗുകൾ വാങ്ങാൻ ആളുകളുണ്ടോ എന്ന് മറ്റൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha


























