ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കാനിരിക്കുന്നതിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ഷി.
പാര്‍ട്ടിയുടേയും ഭരണത്തിന്റേയും അധികാരം ഒന്നാകെ ഷിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് അപകടകരമാണെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും ഷി എത്തുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാംത് പാര്‍ട്ടി കോണ്‍ഗ്രസാണ് ഷിയെ വീണ്ടും തെരഞ്ഞെടുത്തത്. ചൈനയെ നല സോഷ്യലിസ്റ്റ് രാജ്യമാക്കി വളര്‍ത്തുന്നതിനായി തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ഷി ജിന്‍പിങ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























