അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക ദാരുണാന്ത്യം. പടിഞ്ഞാറന്‍ മസാച്യുസെറ്റ്സിലാണ് അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രേംകുമാര്‍ റെഡ്ഡി ഗോഡ(27), പാവനി ഗുല്ലപ്പള്ളി (22), സായ് നരസിംഹ പാടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ നാല് പേര്‍ ഇന്ത്യക്കാരാണ്.
ഇവരെയും എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ന്യൂ ഹേവന്‍ യൂണിവേഴ്‌സിറ്റിയിലെയും സേക്രഡ് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ഥികളാണ് ഇവര്‍.
വിദ്യാര്‍ഥികളുടെ വാഹനം 46കാരനായ അര്‍മാന്‍ഡോ ബൗട്ടിസ്റ്റ ക്രൂസ് എന്നയാള്‍ സഞ്ചരിച്ച കാറുമായാണ് കൂട്ടിയിടിച്ചത്. ഇയാള്‍ ഫെയര്‍വ്യൂ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha


























