ദക്ഷിണകൊറിയയില്‍ തിക്കിലും തിരക്കിലുംപെട്ട് അന്‍പതോളംപേര്‍ക്ക് ദാരുണാന്ത്യം

ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് അന്‍പതോളംപേര്‍ മരിച്ചു. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ആഘോഷങ്ങള്‍ക്കിടെ തിരക്കില്‍പെട്ട് ഹൃദയസ്തംഭനമുണ്ടായാണ് ഇത്രയുംപേര്‍ മരിച്ചത്. സോളിലെ ഇറ്റിയാവനിലാണ് ദുരന്തമുണ്ടായത്. മേഖലയില്‍ ദുരന്തനിവാരണ സേനയെ വിന്യസിക്കാന്‍ പ്രസിഡന്റ് യൂണ്‍ സുക് യോള്‍ ഉത്തരവിട്ടു.
ആഘോഷത്തിനായി ഒത്തുകൂടിയവര്‍ നേരിയ വീതിയുള്ള റോഡിലൂടെ പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുരന്തത്തിന് പിന്നാലെ പോലീസും ഫയര്‍ ഫോഴ്‌സും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി തെരുവുകളില്‍ വെച്ചുതന്നെ അപകടത്തില്‍പ്പെട്ടവര്‍ക്ക് സിപിആര്‍ നല്‍കുകയായിരുന്നു. നിരവധിയാളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























